എല്ലാവര്ക്കും
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടേയും വിഷു ദിനാശംസകള്‍...
ഒരു വിഷു
കൂടി ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടേയും സന്ദേശവുമായി
വന്നെത്തിയിരിക്കുന്നു... ഈ വിഷുവിന് എന്റെ കണിക്കൊന്ന പൂത്തത് എന്റെ ഈ കൊച്ചു
ബ്ലോഗിലെ അക്ഷരങ്ങളിലൂടെയാണ്... ആദ്യമായി ഞങ്ങള്‍ ഒന്നിക്കുന്ന, ആശംസകള്‍ നേരുന്ന
ഞങ്ങളുടെ ആദ്യത്തെ വിഷു..
നാട്ടില്‍
നിന്ന് അനിയത്തി മുറ്റത്തെ കണിക്കൊന്ന
പൂവിട്ട പടം അയച്ചുതന്നപ്പോള്‍ എവിടെയോ
നഷ്ടമായ ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്റെ അക്ഷരങ്ങളിലൂടെ
പിറവിയെടുക്കുകയായിരുന്നു...
ബാല്യത്തിന്റെ
ഓര്‍മകളില്‍ ഏറ്റവും സുന്ദരമായിരുന്നു ആ കൊന്നപ്പൂക്കള്‍...അവ എന്റെ കാന്‍വാസില്‍
ചിത്രങ്ങളായി വിടര്‍ന്നപ്പോള്‍ ഞാന്‍ വര്‍ണങ്ങളുടെ ലോകത്ത്
പിച്ചവെക്കുന്നതേയുണ്ടായിരുന്നുള്ളു... ഇന്നും കൊന്നപ്പൂക്കള്‍ മനസില്‍ നിറക്കുന്ന
സന്തോഷത്തിന് അതിരില്ലാ..
ഈ
പ്രവസജീവിത്തത്തില് നമുക്ക് നഷ്ടമാകുന്ന ആ സൗന്ദര്യങ്ങള്‍ ഇനി ഒരിക്കലും
തിരിച്ചുകിട്ടില്ല എന്നറിയാമായിട്ടും ജീവിതത്തിന്റെ രണ്ട് അറ്റങ്ങള്‍ കൂട്ടി
മുട്ടിക്കുവാന്‍ നാം എല്ലാം മറക്കുന്നു... പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഓരോ
ആഘോഷങ്ങളെയും നമ്മള് നെഞ്ചോടു ചേര്‍ക്കുന്നു... എന്നെങ്കിലും ഒരിക്കല്‍ നമുക്ക്
നഷ്ടമായ ആ ആഘോഷങ്ങളിലേക്ക് വീണ്ടും നമുക്ക് തിരികെയെത്താം എന്ന പ്രതീക്ഷയില്‍...
എല്ലാവര്ക്കും
ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടേയും വിഷു ദിനാശംസകള്‍...
പുതിയ
വര്‍ഷത്തില്‍ ദൈവം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കട്ടെ എന്ന
പ്രാര്‍ത്ഥനയോടെ നിങ്ങളുടെ സ്വന്തം
കാര്‍ത്തിക....