ഈ ജീവിതം ഇനിയും എനിക്കായി
കാത്തുവെച്ചിരിക്കുന്ന നല്ല നാളെകള്‍ക്കായി ഞാന്‍ എഴുതുന്നത്...
കഴിഞ്ഞു പോയ
ദിനങ്ങള്‍ എനിക്ക് സമ്മാനിച്ച എല്ലാ നന്മകള്ക്കും വേദനകള്ക്കുമായി ഞാന്‍
എഴുതുന്നത്....
ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ പ്രിയപ്പെട്ടവര്‍ക്ക് നല്കിയ വേദനകള്‍ക്ക് ക്ഷമാപണമായി ഞാന്‍ എഴിതുന്നത്.....
ഇഹലോകജീവിതം
നല്കീടും സുഖദുഃഖങ്ങള്‍
പരലോകജീവിതം
നല്കീടും പ്രത്യാശകള്‍
ഇഹത്തില്‍
നാം നിരാലംബരാകുമ്പോള്‍
പരലോകത്തിന്
പ്രത്യാശകള്‍ കണ്മുന്നില്
അവിടേയും
കാണുന്നു വേര്‍തിരിവുകള്‍
സ്വര്‍ഗമെന്നും
നരകമെന്നും
നാം
സ്വര്ഗത്തിലോട്ടോ നരകത്തിലോട്ടോ
അറിയില്ല
മാനവനിന്നും
ജീവിതം
ചൊല്ലിപഠിപ്പിച്ചു എന്നും
നന്മകള്
ചെയ്തീടും മനവര്ക്കായി
ദൈവം
ഒരുക്കുന്നു സ്വര്‍ഗീയ പ്രത്യാശ
നരകമെന്നതോ
പാപികള്‍ക്കുള്ളത്
സ്വര്‍ഗ്ഗവും
വേണ്ടാ നരകവും വേണ്ടാ
ഈ
പാരിതിതന്നില് നല്കീടും ജീവിതം
നിറയ്ക്കു
സര്‍വേശ്വരാ നന്മകളാലെന്നും
പിറക്കട്ടെ ഈ
ധരണിയില്‍ നല്ല നാളെകള്‍.
...... കാര്‍ത്തിക ......