നല്ല മഴയോടു കൂടി തിരുവോണത്തെ വരവേറ്റു. ഒരു ഓണ സദ്യ കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോൾ ഒന്നിൽ കൂടുതൽ കഴിക്കുവാൻ ദൈവം അവസരമൊരുക്കിത്തന്നു. അമ്മ സംഘടനയുടെ ഓണാഘോഷ പരിപാടിയിലും, പളളിയിലെ ഓണാഘോഷ പരിപാടിയിലും ഭാഗവാക്കാകുവാൻ സാധിച്ചു. ശരിക്കും മനസ്സ് നിറഞ്ഞ് ഓണ സദ്യ ഉണ്ണുവാനും, ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിച്ചു.
ജാതിമത ഭേദമന്യേ ഈ ഓണവും എല്ലാവർക്കും സ്നേഹവും, സമ്പൽ സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു.
"ഓർമ്മിക്കുന്നു ഒരു നല്ല സൗഹൃദത്തേയും,
ആ സൗഹൃദത്തിൻ ആഴങ്ങളിൽ
എഴുതിച്ചേർത്ത നിമിഷങ്ങളേയും....
എന്നും നല്ല നാളേകൾ നേർന്നു കൊണ്ട്
പുതിയ ഒരു വർഷവും, ജീവിതവും
ആശംസകളായി ഇവിടെ കുറിക്കുന്നു.."
സ്നേഹപൂർവ്വം....