ഇന്ന് ഈസ്റ്റർ... ജീവിതത്തിൽ എല്ലാ അർത്ഥത്തിലും പാപ്പരായി പ്രഖ്യാപിച്ചതിനു ശേഷമുളള ഈസ്റ്റർ. ചില അവകാശങ്ങളും വാഗ്ദാനങ്ങളുമെല്ലാം വെറും സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞതിനു ശേഷമുളള ഈസ്റ്റർ ആയതുകൊണ്ടാവണം അതങ്ങട്ട് ഒരു ബിരിയാണി വെച്ചിട്ട് അങ്ങ് ആഘോഷിച്ചു.
സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും ഈസ്റ്റർ ആശംസകൾ ഒരുപാട് പേർക്ക് അയച്ചു, തിരിച്ചും അത് കിട്ടീട്ടോ. പക്ഷേ മ്മടെ മനസ്സിൽ ആ സന്തോഷവും സമാധാനവും ഒട്ടുമില്ലായിരുന്നൂട്ടോ. പിന്നെ വെറുതെ കുറേ ആശംസകൾ അങ്ങട്ടും ഇങ്ങട്ടും അയച്ചു. എന്തിനാണെന്ന് ചോദിച്ചാൽ .... വെറുതെ!!!
ന്റെ പടച്ചോനെ ഇങ്ങളിത് എവിടെപ്പോയി കിടക്കുക??? ഇങ്ങളു ഇബിടുത്തെ കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ!! മ്മളു ദുബായീന്ന് ആസ് ട്രേലിയായിൽ വന്നപ്പോൾ കരുതി എല്ലാം ശരിയാകുമെന്ന്.. എബടെ... ഒരു കണക്കിനു പറഞ്ഞാൽ എല്ലാം ശരിയായി... എന്റെ കാര്യത്തിനും, ജീവിതത്തിനും ഒരു തീരുമാനമായി.
മനസ്സിൽ നിറയെ ദേഷ്യമുണ്ട്, സങ്കടമുണ്ട്... പക്ഷേ ആ ദേഷ്യം ആരുടെ അടുത്തും പ്രകടിപ്പിക്കുവാൻ എനിക്ക് ഇഷ്ടമല്ലാ... സങ്കടം ആരോടും പറയുവാനോ, അത് പുറത്തു കാണിക്കുവാനും എനിക്ക് ഇഷ്ടമല്ലാ... അതുകൊണ്ട് രണ്ടേ രണ്ടു കാര്യങ്ങൾ മനസ്സിനെ പറഞ്ഞു ഞാൻ അങ്ങ് പഠിപ്പിച്ചു ... ഒന്ന് "ക്ഷമിക്കുക" (എല്ലാവരോടും), പിന്നെ "എല്ലാം ശരിയാകുമെന്ന് വിശ്വസിക്കുക".
ഒരു അന്തവും കുന്തവും ഇല്ലാത്ത ഒരു കുറിപ്പ് ല്ലേ... മനസ്സു തുറന്നു എല്ലാം എഴുതിയാൽ അത് ഒരുപാട് പേരെ വേദനിപ്പിക്കും, പലരുടേയും മുൻപിൽ ഓരോരുത്തരും തീർത്തിരിക്കുന്ന സൽകീർത്തിയേം അത് ബാധിക്കും.. അപ്പോൾ എങ്ങും തൊടാതെ ആർക്കും മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ എഴുതും. കാരണം സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണു!!!
സമയം രാത്രി പതിനൊന്ന് മണി കഴിഞ്ഞു. അത് എഴുതി കഴിഞ്ഞപ്പോഴേക്കും ഒരു വായ് ക്കോട്ടാ വന്നു മോളേ കാർത്തൂ ഇന്നത്തെ നിന്റെ സെന്റിയടി മതീന്നും പറഞ്ഞ് എന്നോട് ഉറക്കം വന്ന് വാതിൽപ്പടിയിൽ നിൽക്കുന്ന കാര്യം പറഞ്ഞു. അപ്പോ വീണ്ടുമൊരു ഈസ്റ്റർ ദിനത്തിനു വിട നൽകികൊണ്ട് ദേ ഞാൻ ഉറങ്ങുവാൻ പോകുന്നു. ന്റെ പടച്ചോനും ഞാനും ഉടനെ തന്നെ എന്റെ ബ്ലോഗിൽ ഒരുമിക്കുമെന്ന പ്രതീക്ഷയിൽ.....
എല്ലാവർക്കും ദൈവം നല്ലതു മാത്രം വരുത്തട്ടെയെന്ന പ്രാർത്ഥനയോടെ...