ഒരു പുഞ്ചിരി അത് മാത്രം...
കാലം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. തിരിച്ച് ഞാനും കൊഞ്ഞനം കുത്തിയാൽ, ആ കാലം എന്നെ നോക്കി പുച്ചിച്ച് ചിരിക്കും. അതുകൊണ്ട് മറുപടിയായി ഞാൻ കാലത്തിനൊരു പുഞ്ചിരി സമ്മാനിച്ചു. ആ പുഞ്ചിരിയിൽ എന്റെ കണ്ണുകളിൽ വിടർന്ന തിളക്കത്തിൽ കാലം കണ്ടു ഞാനെന്ന വ്യക്തിയെ, എന്റെ സ്വപ്നങ്ങളെ, ഈ ജീവിതത്തിൽ ആരൊക്കെ എന്നെ തളളിക്കളഞ്ഞാലും എന്റെ ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കുമെന്ന എന്റെ ആത്മവിശ്വാസത്തെ. അതു കണ്ടുകൊണ്ടാവണം അവസാനം കാലവും എന്നെ നോക്കി പുഞ്ചിരിച്ചു.