കാലം എന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിനു നിറമില്ലാതിരുന്നിട്ടും
ഞാനിന്ന് എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഒരു തിരി നാളമായി ജ്വലിച്ചു നിന്ന
എന്നിലെ പൂർണ്ണതയെ പുൽകിയിരിക്കുന്നു.
ജന്മജന്മാന്തരങ്ങളുടെ സായൂജ്യവുമായി ഇനിയെന്റെ യാത്ര തുടരുമ്പോൾ
കാലവും മൗനമായി എന്നെ അനുഗമിക്കും
ഇനി ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രം
എന്നിലെ പ്രണയത്താൽ സംമ്പൂർണ്ണമായ ഈ ജീവിതത്തെ
മുല്ലപ്പൂവിൻ നറുമണം പോൽ സൗരഭ്യമുളളതാക്കുക!
ഇനിയും എത്ര കാതങ്ങൾ കാലത്തിനൊപ്പമുളള യാത്രയെന്നറിയില്ലെങ്കിലും
ഓരോ ചുവടും ആത്മസംപ്തൃപ്തിയുടെ കണങ്ങളാൽ
പൂർണ്ണമാണെന്ന ആത്മവിശ്വാസം
ആ യാത്രയെ ഏറെ സൗന്ദര്യമുളളതാക്കുന്നു.
കാർത്തിക....