നമ്മൾ കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരുന്നിട്ടും ആ ഉത്തരങ്ങൾ കേൾക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ചില ചോദ്യങ്ങൾ നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആ ചോദ്യങ്ങൾ ഒരു ബുദ്ധിമുട്ടായി മാറുന്നത് അത് പല ആവർത്തി കേൾക്കേണ്ടി വരുന്ന ആൾക്കായിരിക്കും ല്ലേ!!!
ചിലപ്പോൾ ആ ചോദ്യങ്ങൾ ചോദിക്കുവാതിരിക്കാനുളള ഉത്തരങ്ങൾ ആ മറുപടിയിൽ തന്നെയുണ്ട്..... അത് മനസ്സിലാക്കുവാനുളള ബുദ്ധിയും വിവേകവും നമുക്കുണ്ടെങ്കിൽ കൂടിയും എവിടെയോ നേരിയയൊരു പ്രതീക്ഷ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ആ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.... നിരാശയാണു അതിന്റെ ഫലമെന്നറിയാമെങ്കിൽ കൂടിയും....
മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആ ചോദ്യങ്ങൾ നമ്മൾ അവസാനിപ്പിക്കുമ്പോൾ അവസാനം ആ ചോദ്യങ്ങളേ ഇല്ലാണ്ടാകുന്നു .... ഒരു പക്ഷേ അത് മറ്റൊരാളിൽ ഉണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കും ല്ലേ!!! ....