എല്ലാം അമൂല്യമാണെനിക്ക് നിന്റെ മൗനം പോലും...
മറുപടികളില്ലാതെ വാചാലമായ വാക്കുകൾ
അനാഥത്വത്തെ പുൽകുമ്പോൾ,
എന്റെ വാക്കുകൾ എന്നോട് പറയും
നിന്റെ വാചാലതയേക്കാൾ എത്രയോ മഹത്തരമാണു
നിന്നിലെ നിന്നെ അറിയുന്ന ആ മൗനം!!
ആ മൗനത്തെ മാനിക്കുവാൻ
നിന്നിലെ വാചാലതയെ
നിനക്ക് മാത്രം നീ കേൾക്കുമാറാക്കൂ....
അവിടെ എല്ലാം ശുഭം!!!