23.09.19
ഒരു കുന്നോളം അനുഭവങ്ങൾ... ഓർമ്മകൾ...
ആരോരും അറിയാതെ ഞാൻ കണ്ടെത്തിയ
കൊച്ച് കൊച്ച് സന്തോഷങ്ങൾ ....
എന്നെ തേടി വന്ന സങ്കടങ്ങൾ....
ഞാനെന്താണെന്ന് അറിയാതെയും അറിഞ്ഞും
നീ കണ്ടെത്തിയ സന്തോഷങ്ങൾ ...
എപ്പോഴും നന്മ മാത്രം ആഗ്രഹിച്ചിട്ടും വികാര പ്രക്ഷോഭങ്ങൾക്ക് അടിമപ്പെട്ട്
നിന്റെ വാക്കുകളാൽ നീ കീറിമുറിച്ച എന്റെ ഹൃദയത്തിൽ നിന്നും ഉതിർന്ന് വീണത്
സ്നേഹത്തിന്റെ നിർമ്മലത മാത്രമായിരുന്നു....
ഇനിയും നീയെത്ര യാത്ര ചെയ്യേണ്ടിയിരിക്കുന്നു
ഞാനെന്ന സത്യത്തിന്റെ ഉൾക്കാമ്പിലെത്തുവാൻ ...
രണ്ടു വ്യക്തിത്വങ്ങൾ... രണ്ട് വഴികൾ ....
ആ വഴികൾ ജീവിത യാത്രയിൽ എപ്പോഴെങ്കിലുമൊക്കെ ഒന്നാകുമ്പോൾ
നാമറിയാതെ അറിയുന്നു
നീ എനിക്ക് ആരൊക്കെയോ ആണെന്ന് ...
ഞാൻ നിനക്കും എന്തൊക്കെയോ ആണെന്ന് ....
അങ്ങനെ എല്ലാ വികാരങ്ങളുടേയും സമ്മോഹനമായ ജീവിതത്തിലെ ഒരേട്...
നന്ദി ....
ആ നന്ദി വാക്കുകൾ എന്തിനാണെന്ന് പോലും നിനക്കറിയില്ലായെന്ന് എനിക്കറിയാം ...
കാരണം നിന്റെ സാന്നിദ്ധ്യത്തിലൂടെ ഞാൻ നിന്നെ മാത്രമേ അറിഞ്ഞിട്ടുളളൂ...
ഞാനെന്താണെന്നും ഞാനെന്തിനു നിന്റെ ജീവിതത്തിൽ വന്നുവെന്നും
പൂർണ്ണമായിട്ട് നിനക്കറിയില്ലാ.....
എല്ലാം അറിയുന്ന നാൾ വരുമെന്ന വിശ്വാസത്തിൽ നമുക്ക് ഈ യാത്ര തുടരാം ...
ഈ ജന്മത്തിന്റെ ലക്ഷ്യങ്ങൾ നിറവേറുന്നതുവരെ...
കാർത്തിക....
"No matter what you ask of the daffodil,
it will still wait until Spring to bloom.
from this I learned that we all open up
when the time is right"
Ruby Francisco (poet)