18.10.19
ജീവിതത്തിൽ എല്ലാ നിമിഷങ്ങളും വിലപ്പെട്ടതാണു...
അതുപോലെ വിലയാൽ നിർണ്ണയിക്കപ്പെടുന്ന നിമിഷങ്ങളും
ചിലപ്പോൾ ജീവിതം നമുക്കായി ഒരുക്കുന്നു...
വില നൽകാൻ ഇല്ലാതാകുമ്പോൾ
വിധിക്കപ്പെട്ട നിമിഷങ്ങളെ പുൽകി സായൂജ്യമടയുന്നു...
എല്ലാ നിമിഷങ്ങളും ഒരു വിലയുടെ അടിസ്ഥാനത്തിൽ അളക്കപ്പെടുമ്പോൾ,
ഞാനും നീയും നമ്മുടെ നിമിഷങ്ങളും വെറും കാൽപ്പനികം മാത്രമായി മാറുന്നു....
നാം പുൽകിയ നിമിഷങ്ങൾക്ക് നീയെന്ത് വില നൽകിയാലും ഇല്ലെങ്കിലും,
നീ തന്ന നിമിഷങ്ങൾക്ക് നന്ദിയെന്ന വില നൽകി
ഞാനാ നിമിഷങ്ങളെ എന്റെ നെഞ്ചോട് ചേർക്കുന്നു ....