24.11.19
അഡ്ലൈഡ് സാഹിത്യ വേദിയുടെ വാർഷിക പരിപാടിയുടെ ഭാഗമായി എഴുത്തിനേയും വായനേയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു കൊച്ചു കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഇന്ന് സാധിച്ചു. പുതിയ മുഖങ്ങൾ പുതിയ വ്യക്തിത്വങ്ങൾ പുതിയ സൗഹൃദങ്ങൾ.
ആ വേദിയിൽ എന്റെ പുസ്തകത്തെക്കുറിച്ച് ഒരു വിവരണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ജീവിതത്തിൽ ഞാൻ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളിലൊന്നാണു ഒരു നല്ല മോട്ടിവേഷണൽ സ്പീക്കർ ആവുകയെന്നുളളത്. ആ വേദയിൽ എന്റെ പുസ്തകത്തെക്കുറിച്ച് പറയുന്നതിനു മുൻപ് ആ പുസ്തകത്തിലേക്ക് ഞാൻ നടത്തിയ യാത്ര.... ഞാൻ നേരിടേണ്ടി വന്ന അനുഭവങ്ങൾ... അത് ആ വേദിയിൽ അവതരിപ്പിച്ചപ്പോൾ എന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഞാൻ നടന്നു കയറുകയായിരുന്നു. നന്ദി ദൈവമേ!!!....ഇനിയും നല്ല നല്ല വേദികളിൽ എന്റെ അനുഭവങ്ങൾ പങ്കുവെക്കുവാൻ ദൈവം സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു....
JLF എന്ന ലിറ്റററി ഫെസ്റ്റിവലിനെക്കുറിച്ച് ഒരു നല്ല വിവരണം ആ വേദിയിൽ നിന്ന് അറിയുവാൻ സാധിച്ചു. വളർന്നു വരുന്ന എഴുത്തുകാരുടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തുന്റെ അനുഭവവും ആ കൊച്ച് പരിപാടിക്ക് ഊർജ്ജം നൽകി. വീണ്ടും അക്ഷരങ്ങളുടെ ലോകത്ത് എത്തിച്ചേർന്നതിൽ, ആ അനുഭവത്തുന്റെ ഭഗമായതിൽ ഒരു പാട് സന്തോഷം തോന്നി....
സാഹിത്യവേദി ഇനിയും നല്ല സാഹിത്യകാരന്മാർക്ക് ഒരു നല്ല പ്രചോദനവും ഒരു നല്ല വേദിയുമായി മാറി ഒരു പാട് പേരിലേക്ക് അത് എത്തി ചേരുകയും ഒരു നല്ല വലിയ പ്രസ്ഥാനമായി വളർന്ന് വരികയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നു....
ആശംസകളോടെ
കാർത്തിക....