സ്നേഹത്തെക്കുറിച്ച് എഴുതണമെങ്കിൽ ആ സ്നേഹത്തെ അതിന്റെ ഏറ്റവും ആഴങ്ങളിൽ തന്നെ അറിയണം... ഒരു പക്ഷേ ഈ ജന്മം പോലും അതിനു മതിയാവില്ലാ എന്നെനിക്കറിയാം....
ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏതെല്ലാം ഭാവത്തിൽ അവൾ ആ സ്നേഹത്തെ സ്വീകരിക്കേണ്ടി വരുന്നുവോ ആ തീഷ്ണതിയിലൂടെയെല്ലാം ഞാൻ ചെയ്ത യാത്രയാണു എന്റെ ജീവിതത്തിനു പുതിയ അർത്ഥങ്ങൾ നേടിത്തന്നത്...
ഓരോ മനുഷ്യരുടെ, അനുഭവങ്ങളുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന ഓരോന്നിനും നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു വലിയ സ്ഥാനമുണ്ട്...
"ചില ആത്മ്മാക്കളുടെ സാന്നിദ്ധ്യം മതി നമുക്ക് ചുറ്റുമുളളതെല്ലാം നല്ലതായി തീരുവാൻ... അവരുടെ ഐശ്വര്യം മതി നമുക്ക് ചുറ്റും ഒരു പ്രകാശം വന്ന് നിറയുവാൻ.... "
അത് ചിലപ്പോൾ സന്തോഷത്തിന്റെ രൂപത്തിലായിരിക്കാം, വേദനയുടെ രൂപത്തിലായിരിക്കാം... ഒരു പക്ഷേ ആ വേദനയിലൂടെ കടന്നുപോയാൽ മാത്രം നമ്മൾ മനസ്സിലാക്കുന്ന ചില സത്യങ്ങൾ... ആ അനുഭവങ്ങൾ, വ്യക്തികൾ നമ്മളെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതാണു നമ്മൾ എന്ന വ്യക്തിയിലെ വ്യക്തിത്വത്തിന്റെ പരമമായ ശക്തി.... അത് മനസ്സിലാക്കണമെങ്കിൽ നമ്മുടെയെല്ലാം ഉളളിൽ അനന്തമായിക്കിടക്കുന്ന ആ സ്നേഹത്തെ അറിയണം... അതിന്റെ ഊർജ്ജത്തെ അറിയണം.... അതിലേക്കുളള യാത്രയാണു സഹാനുഭൂതി...
നമ്മൾ ഓരോരുത്തരുടേയും ചിന്തകളും, അനുഭവങ്ങളും, യാത്രകളും എല്ലാം വിത്യസ്ഥമാണു.... ആ വിത്യസ്ഥതയെ അംഗീകരിക്കലാണു Compassion... “Accepting You as You are....” ഒരു പക്ഷേ നമ്മുടെ ദൗർബല്യങ്ങളെ നമ്മൾ അതിജീവിക്കുമ്പോൾ മാത്രം സാധ്യമാകുന്ന ഒന്ന്... അതൊരു വലിയ യാത്രയാണല്ലേ... A journey to Our Destiny......
❤️
KR