29.1.21
ഇന്ന് അമ്മുവിന്റെ നേഴ്സറിയിലെ ആദ്യ ദിവസം...
ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് അവളുടെ അമ്മ ഈ ഭൂമിയോളം താണു പോയിഎന്ന് അവൾക്ക് തോന്നിയതുകൊണ്ടാവണം എനിക്ക് ധൈര്യം നൽകി അവൾ ഏറ്റവുംആത്മവിശ്വാസത്തോടെ അവളുടെ സ്കൂളിൽ പോയത്... റ്റീച്ചേഴ്സും അവളുടെആത്മവിശ്വാസത്തിൽ സന്തോഷം പ്രകടിപ്പിച്ചു...
നന്ദി ദൈവമേ!!!....
നേഴ്സറിയിൽ പോകുന്നതിനു മുൻപ് എനിക്ക് ബ്ലെഡ് ടെസ്റ്റിനുപോകേണ്ടതുണ്ടായിരുന്നു.... എന്റെ കുഞ്ഞും ഞാനും തമ്മിൽ അവസാനത്തെ കണ്ണിയുംഅവസാനിച്ചുവെന്ന് ശാസ്ത്രം പറയുന്ന ബ്ലഡ് ടെസ്റ്റ്.....
അമ്മുവും എന്റെ കൂടെയുണ്ടായിരുന്നു. എന്റെ കൈയ്യിൽ നീഡിൽ കുത്തിയപ്പൊൾ അമ്മുഎന്നോട് പറഞ്ഞു,
"It will be fine Amma.”
ബ്ലെഡ് എടുത്തു കഴിഞ്ഞപ്പോൾ അവൾ എന്നോട് വീണ്ടും പറഞ്ഞു,
"You’re Brave Amma.”
എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു,
"Why did you do the blood test?”.
I said, “To check.....”
I couldn’t complete the sentence.
But, she did complete, “ to check baby is okay.”
“Yes”.... I replied with such a heart ache....
I love You Martha for being my best daughter..... I am so proud of My Girl....
Love You my Little One... Rest In Peace.... I know Your journey is completed.... Lots of Love...❤️