ഇപ്പോളെല്ലാവരും മാറ്റങ്ങളുടെ പുറകെയാണു...
സ്വയ അവബോധം...സ്വയം കണ്ടെത്തൽ... ആത്മീയത.... സന്ന്യാസം... ഏകാന്തവാസം..... അങ്ങനെ പലപേരുകൾ ...
പക്ഷേ ആ യാത്രയിൽ ആരും മനസ്സിലാക്കാത്ത ഒന്നുണ്ട് ... ഓരോ യാത്രയുംതുടങ്ങുന്നതിനു മുൻപ് ആദ്യം സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക....
"അവിടെ നമ്മൾ അറിഞ്ഞും കൊണ്ടും അറിയാതെയും വിഷമിപ്പിച്ച കുറച്ചു പേരുണ്ട്... നമ്മളെ വേദനിപ്പിച്ച കുറച്ചു പേരുണ്ട്...."
അതു ചിലപ്പോൾ നമ്മുടെ മാതാപിതാക്കളാവാം, സഹോദരങ്ങളാവാം.... ജീവിതപങ്കാളിയാവാം, സുഹൃത്തുക്കളാവാം.... ഈ സ്ഥാനങ്ങളൊന്നും ഇല്ലാത്ത ഒരുവ്യക്തിയുമാവാം...
"നമ്മൾ വേദനിപ്പിച്ചവരോട് ക്ഷമ ചോദിച്ചു കൊണ്ടും....നമ്മളെ വേദനിപ്പിച്ചവരോട് ക്ഷമിച്ചുകൊണ്ടുമാവട്ടെ നമ്മുടെ ഓരോ യാത്രയും തുടങ്ങേണ്ടത്.... അതിനു നിങ്ങൾക്ക്‌സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഓരോ യാത്രയും അപൂർണ്ണങ്ങളായിരിക്കും...."
❤️
KR