നന്ദി! നീ ചൊരിഞ്ഞ സ്നേഹത്തിനു...
നന്ദി! നീ നൽകിയ സഹകരണങ്ങൾക്ക്...
നന്ദി! നീ ചേർത്തുവെച്ച നിമിഷങ്ങൾക്ക്...
നന്ദി! തനിച്ചായ നേരങ്ങളിൽ-
പങ്കുകൊണ്ട ജീവിത യാത്രക്ക്...
നന്ദി! ആത്മാംശമാം സ്വപ്നങ്ങൾക്ക് -
നീ നൽകിയ ജീവനു...
നന്ദി! കാലം നിഷേധിച്ച നീതിക്ക് മുൻപിൽ,
എന്നെ തനിച്ചാക്കി നീ തുടർന്ന യാത്രക്ക്...
നന്ദി! തനിച്ചാകുമ്പോൾ മാത്രം-
നാമറിയുന്ന ചില ജീവിത സത്യങ്ങൾക്ക്...
ഏകാംഗ പഥികയായി തുടരുമീ യാത്രയിൽ,
എന്നും സ്നേഹം മാത്രം ..
നന്ദി... നന്ദി...നന്ദി....
❤️
KR