My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, November 1, 2021

മൂകമായി... Report at MetroMalayalam

 സഹസ്രകോടി സൂര്യപ്രഭാപൂരസദൃശാം*


*പഞ്ചബ്രഹ്മസ്വരൂപിണീ തവമുഖപങ്കജം*


*മായയാം മമ മാനസത്തിൻ മാലകറ്റി*


*മായാതെയെന്നുള്ളിൽ വിളങ്ങീടണം ചിരം*


(ആയിരം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലയുള്ള പഞ്ചബ്രഹ്മസ്വരൂപിണിയായഅമ്മയുടെ താമരപ്പൂ പോലെയുള്ള മുഖം....

എന്റെ മായയുടെ അഴുക്കു മൂടിയ മനസ്സിൽ എന്നെന്നും മായാതെ വിളങ്ങീടണം).


ഹൃദയവേണു ക്രിയേഷൻസിനു വേണ്ടി അനീഷ്‌ നായർ എഴുതിശിവദാസ്‌ വാര്യർ മാഷ്‌സംഗീതം നൽകിപ്രശസ്ത പിന്നണി ഗായകനായ ശ്രീജിവേണുഗോപാൽ പാടിയമൂകമായ്‌ എന്ന ഭക്തിഗാനം ഒക്ടോബർ, 15 വിജയ ദശമി ദിവസം സംഗീത ലോകത്തിനുശ്രീജിവേണുഗോപാൽ സമർപ്പിച്ചുഇതിന്റെ പിന്നണയിൽ പ്രവർത്തിച്ച ഒരു പറ്റംകലാകാരന്മാരെക്കുറിച്ചുംഅതിന്റെ അനുഭവങ്ങളേയും കുറിച്ച്‌  പാട്ടിന്റെ വരികൾചിട്ടപ്പെടുത്തിയ അനീഷ്‌ നായർ വായനക്കാർക്കായി പങ്കുവെക്കുന്നു.



പ്രകൃതിയെ അറിയാത്തവർ ദൈവസാന്നിധ്യവും തിരിച്ചറിയുന്നില്ല എന്നതാണ് മൂകമായിഎന്ന ഗാനത്തിലൂടെ പങ്കുവെച്ചിരിക്കുന്ന ആശയം.  



"നാദമേ നിന്നെയുണർത്തുന്നെതെന്നു -

മൊരാഘാതമാണെന്നറിയുന്നു ഞാൻ "

എൻവിസാറിന്റെ വരികളുടെ സ്വാധീനത്തെക്കുറിച്ച്‌ അനീഷ്‌ നായർ പറയുന്നത്‌, "ഓരോ നാദത്തിന്റെ പിന്നിലും ഒരോ ആഘാതമുണ്ടായിരിക്കുംനമുക്കു വരുന്ന അടികളുംതിരിച്ചടികളുമെല്ലാം ഉള്ളിൽ നാദമുണ്ടാക്കുവാൻ വേണ്ടിയാണെന്ന തിരിച്ചറിവോളം നമ്മിൽപോസിറ്റീവിറ്റി നിറക്കാൻ മറ്റെന്തിനാകുംഎനിക്കുണ്ടാകുന്ന നോവുകളിൽവേദനിച്ചിരിക്കാതെ അതിൽ  നിന്ന് നാദമുണ്ടാക്കാനുളള ബോധപൂർവ്വമായ ശ്രമമാണ്എന്റെ ഓരോ സൃഷ്ടിയും."


 ഒരാശയമാണു  പാട്ടിന്റെ അന്തസത്തയെങ്കിലുംപാട്ടിന്റെ ചിത്രീകരണവേളയിൽഞാൻ അനുഭവിച്ചറിഞ്ഞ ഒരു വലിയ സന്തോഷമുണ്ട്‌ഇതൊരു ഹിന്ദു ഭക്തി ഗാനമാണ് . പക്ഷേ ഇതിന്റെ ഷൂട്ടിന്റെ സമയത്ത്‌  അസ്സോസ്സിയേറ്റ്‌ ഡയറക്‌ടറായ അജു ജോണുംജിജോസെബാസ്റ്റ്യനുംഏരിയൽ ഷോട്ടെടുത്ത റെഫീക്ക്‌ മുഹമ്മദുംഞാനും കൂടി ഒന്നിച്ചപ്പോൾഒരു ഹിന്ദു ഭക്തി ഗാനത്തിനുവേണ്ടി ഹിന്ദുവുംക്രിസ്ത്യാനിയുംമുസ്ലീമുകൂടി ഒരുമിച്ച്‌കൈകോർത്തിരിക്കുന്നുവെന്ന തിരിച്ചറിവ്‌ എന്നിൽ ഒരു പാട്‌ സന്തോഷമുണ്ടാക്കിഅത്‌അവരോടുംശ്രീജിവേണുഗോപാലിനോടും ഞാൻ പങ്കുവെച്ചിരുന്നുനാട്ടിൽ മതത്തിന്റെപേരിൽ തമ്മിതല്ലുന്നവർക്ക് ജാതിമത ഭേദമന്യേ ആസ്ട്രേലിയ എന്ന നാട്ടിൽ ഞങ്ങൾകൈകോർക്കുന്നുവെന്ന ഒരു സന്ദേശവും  പാട്ട്‌ ഞങ്ങൾക്കും നൽകി.


ഒരു ഭക്തി ഗാനത്തിന്റെ വിഷ്വൽസിനോട്‌ കിട പിടിച്ചില്ലാ മൂകമായിയുടെ ചിത്രീകരണമെന്നപ്രതികരണത്തോട്‌ അനീഷ്‌ നൽകുന്ന വിശദീകരണവും വിശ്വാസത്തെ ഏത്‌ തലങ്ങളിൽകാണണമെന്നുംഅനുഭവ ഭേദ്യമാക്കണമെന്നുമുളള ഒരു കലാകാരന്റെ വ്യക്തമായകാഴ്ചപ്പാടുകളെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.


തുടർന്ന് വായിക്കുക @ http://metrom.com.au/articles/mookamay/


❤️

കാർത്തിക താന്നിക്കൻ