അഡ്ലെയിഡ്! കലാകാരന്മാരുടേയും, കലയെ സ്നേഹിക്കുന്നവരുടേയും നാട്. ആ നാട്ടിൽപാടാനും, ആടാനും കഴിവുളള ഏത് കലാകാരനും, കലാകാരിക്കും ഒരു വേദിയൊരുക്കി"സാവേരി" എന്ന കൂട്ടായ്മ. സെപ്റ്റംബർ പതിനേഴിനു നടത്തപ്പെട്ട പരിപാടിയിൽ പാട്ടും, നൃത്തവും, നാടകവും അരങ്ങ് നിറച്ചു.
2012-ൽ മഹേഷ് സുബ്രമണ്യവും, ധീരജ് ഷർമ്മയും ചേർന്ന് തുടങ്ങിയ സംരഭം. പിന്നീട്കൃഷ്ണദാസും, വിനീത് കുമാറും അവരോടൊപ്പം നേതൃത്വ നിരയിലേക്ക് വന്നൂ. സാവേരിയെക്കുറിച്ച് കൃഷ്ണദാസ് പറഞ്ഞത്, " പ്രൊഫഷണല്ലാത്ത എന്നാൽ പാട്ട്പാടുവാനിഷ്ടമുളള, നൃത്തം ചെയ്യുവാൻ ഇഷ്ടമുളള ഒരുപാട് പേർക്ക് അവസരം നൽകുന്നഒരു വേദിയാണ് സാവേരി. ആ വേദയിൽ ആരുടേയും കുറവുകളും, കുറ്റങ്ങളുമല്ലാവിധിക്കപ്പെടുന്നത്, ഓരോ കലാകാരന്റേയും തങ്ങളുടെ കഴിവുകളെ സധൈര്യംകാണികൾക്ക് മുൻപിൽ അവതരിപ്പിക്കുവാനുളള ആത്മവിശ്വാസത്തെഊട്ടിയുറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്."
മനസ്സ് നിറഞ്ഞ് ആടിയും, പാടിയും കുറച്ച് നിമിഷങ്ങൾ സൃഷ്ടിച്ച്, ഓർമ്മകളിലേക്ക്ചേക്കേറുന്ന പ്രകടനങ്ങൾക്ക് വർഷത്തിൽ രണ്ടു തവണ വേദിയൊരുങ്ങുന്നു.
ഈ വർഷവും കൃഷ്ണ ദാസിന്റേയും, ധീരജ് ഷർമ്മയുടേയും, വിനീത് കുമാറിന്റേയുംനേതൃത്വത്തിൽ സാവേരി ഏറ്റവും ഗംഭീരമായി ബെലയർ കമ്മ്യൂണിറ്റി ഹാളിൽസംഘടിക്കപ്പെട്ടു. കാര്യപരിപാടികളുടെ MC ആയി ഐശ്വര്യയും, ഉദിതയും തുടക്കംകുറിച്ചപ്പോൾ, മുന്നറിയിപ്പുകളില്ലാതെ സായി അനീഷിനെ തേടിയെത്തിയ MC റോൾമുന്നൊരുക്കങ്ങളില്ലാതെ, വളരെ രസകരമായി, നർമ്മത്തിൽ ചാലിച്ച് കാര്യപരിപാടികളുടെഗതിവിഗതികളെ ഏറ്റെടുത്തത് വളരെ പ്രശംസനീയം തന്നെ!
അരങ്ങിനെ രാഗസാന്ദ്രമാക്കിയവർ; കൃഷ്ണദാസ്, ഊർമ്മിള കൃഷ്ണ ദാസ്, വിനീത്കുമാർ, കവിത വിനീത്, അലെൻ സെബി, അനീഷ് നായർ, സായി അനീഷ്, ദിയ റോസ്, ഇസയ, ലിഡിയ, ബോബി അലെക്സ് കോശി, മനോജ് ബേബി, ധീരജ് ഷർമ്മ, ലാഗ്ലിൻ, ബോസ്കോ, സെബി, സാഗാ, ഷഹീറാ.
അരങ്ങിനെ നൃത്തത്താൽ താളമയമാക്കിയത്: സോന, റോഷ്ന, ഹസ്നാ, നഷീദ, റോഷ്നി, ഷാഹീൻ, രെമ്യാ, ഷാഹിറ, ഊർമ്മിള കൃഷ്ണദാസ്, ഉദിതാ കൃഷ്ണദാസ്, സി-വോക്ക്ഡാൻസ് ഗ്രൂപ്പ്, അലംകൃത സനിൽ, ഗാഥാ സനിൽ, സിനി, കീർത്തി, ദിയ, സിയ, നിരഞ്ജന, നവനീത, അനിത്, ഉദവ്, ഐശ്വര്യാ, ഉദിത.
നാടകം: അനീഷ് ചാക്കോ സംവിധാനം ചെയ്ത "ഭ്രമപുരാണം" അഭിനയ കലക്കുംവേദിയൊരുക്കി. സജിമോൻ ജോസഫ് വരകുകാലായിൽ, ജസ്റ്റിൻ പോൾ, ദിവ്യ ബിജോയ്, ഹിജാസ് പുനത്തിൽ, ഊർമ്മിള കൃഷ്ണദാസ്, സിബി സജി എന്നിവർ അഭിനയമികവുകൊണ്ട് കാണികൾക്ക് ഒരു നല്ല ദൃശ്യശ്രാവ്യ അനുഭവം നൽകി.
ഫോട്ടോയും, വീഡിയോയുമായി അഡ്ലെയിഡിന്റെ സ്വന്തം റെഫീക്ക് മുഹമ്മദ് (റെഫീക്ക്ഇക്ക) ഓരോ നിമിഷങ്ങൾക്കും ജീവൻ നൽകി. അതിൽ പങ്കെടുത്തവർക്ക് എന്നുംതാലോലിക്കുവാൻ അദ്ദേഹം പകർത്തിയ ചിത്രങ്ങൾളിലൂടെയും, വീഡിയോകളിലൂടെയുംസാധ്യമാകുമ്പോൾ ആ നല്ല സേവനത്തിന് അഭിനന്ദനങ്ങൾ.
കോട്ടയത്ത് വിശ്വനാഥൻ വേണുഗോപാൽ, അഡ്ലെയിഡിന്റെ സ്വന്തം വേണുവേട്ടന്റെരുചിക്കൂട്ടിൽ പരിസമാപിച്ച സാവേരി, ഒരുപിടി ഓർമ്മകൾ പരിപാടിയിൽപ്രകടനങ്ങൾകൊണ്ട് പങ്കെടുത്തവർക്കും, കാണികളായി പ്രകടനങ്ങളെ കണ്ടവർക്കുംനൽകിയപ്പോൾ അതിനു പുറകിൽ പ്രവൃത്തിച്ച സാവേരി ടീമിനു ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ!
Information Courtesy: Krishna Das
Video Courtesy: Rafeek Mohmd
❤️
KR