26.09.22
പ്രണയിക്കുവാൻ
ഒരു കാലം...
കാത്തിരിക്കുവാൻ
ഒരു കാലം...
ഒന്നായി ചേരുവാൻ
ഒരു കാലം...
പരസ്പരം അറിയുവാൻ ഒരു കാലം...
തമ്മിൽ പിണങ്ങുവാൻ
ഒരു കാലം...
സ്‌നേഹത്തിനതിർ തീർക്കുവാൻ
ഒരു കാലം...
അകലുവാൻ വയ്യാതകലുവാൻ
ഒരു കാലം...
എല്ലാം ഒരോർമ്മയായ്
തീരുവാൻ
ഒരു കാലം...
കാലത്തിനിപ്പുറം ആ നീർമാതളം-
ഇപ്പോഴും പൂക്കുന്നുണ്ട്,
പക്ഷേ! ...
അത്രമേൽ പ്രണയാർദ്രമായ്
അതൊരിക്കലും പൂത്തിട്ടില്ലാ!!...
❣️
KR