ഇന്ന് വിശാഖം..🌺🌻🌸🌼
ഓണത്തിന്റെ നാലാം നാൾ..🌺
ഓണസദ്യയ്ക്കുളള ഒരുക്കങ്ങൾ തുടങ്ങുന്നത് വിശാഖം നാളിലാണ്, അതുകൊണ്ട് ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി വിശാഖം നാൾ കണക്കാക്കപ്പെടുന്നു. ഓണമെന്നത് വിളവെടുപ്പ് കാലഘട്ടമായി അടയാളപ്പെടുത്തുന്നതിനാൽ പണ്ട് കാലത്ത് ഈ ദിനം പൊതുസ്ഥലങ്ങളിലും, ചന്തകളിലുമൊക്കെ തിരക്കേറിയ ദിവസമായിരുന്നു.
പണ്ട് ചിങ്ങം-കന്നി മാസങ്ങളിലാണ് കൊയ്ത്ത് നടക്കുന്നത്. ചിങ്ങത്തിലെ നിറപുത്തിരിക്ക് സമൃദ്ധിയുടെ പരിവേഷമായിരുന്നു. കൊയ്ത്തും, മെതിയും, കറ്റകെട്ടലും, വൈയ്ക്കോലിൽ ചാടിത്തിമിർത്ത ബാല്യവുമൊക്കെ ഇന്നിന്റെ ഓർമ്മകൾ മാത്രം.
'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴിയെ അന്വർത്ഥമാക്കി,
26 കൂട്ടം കൊതിയൂറും വിഭവങ്ങൾ നിറഞ്ഞ വിഭവ സമൃദ്ധമായ സദ്യക്കുളള തെയ്യാറെടുപ്പുകളിൽ കുടുംബത്തിലെ ഓരോ അംഗവും എത്ര ചെറുതാണെങ്കിലും അവരവരുടേതായ സംഭാവനകൾ നൽകണമെന്നതാണ് കീഴ്വഴക്കം.
ഇന്നിന്റെ ഓണാഘോഷങ്ങളിൽ 26-കൂട്ടം വിഭവങ്ങൾ വിളമ്പുന്നത് ഒന്നുകിൽ പാഴ്സലായി വാങ്ങുന്ന ഓണസദ്യയിലും, അല്ലെങ്കിൽ സംഘടനകൾ നടത്തുന്ന ഓണാഘോഷത്തിലുമൊക്കെയായ് ചുരുങ്ങീട്ടുണ്ട്. കാലഘട്ടവും, ജീവിതരീതികളും മാറുന്നതിനനുസരിച്ച് പഴമയ്ക്കും, പാരമ്പര്യത്തിനുമൊക്കെ രൂപാന്തരീകരണം സംഭവിച്ചു കൊണ്ടേയിരിക്കും!... എന്നിരുന്നാലും ഒരു പായസ്സമെങ്കിലും വെക്കാത്ത വീടുകൾ കേരളത്തിൽ കാണില്ലായെന്ന് തന്നെയാണ് എന്റെ വിശ്വാസം!...
സസ്നേഹം
കാർത്തിക
🌺🌻🌸🌼