നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Monday, May 9, 2022

നിരന്തരം

 


നിരന്തരം.... #നിരന്തരം #Nirantharam

ഒരു പറ്റം കലാകാന്മാരുടെ നിരന്തര പരിശ്രമത്തിന്റെ അനന്തരഫലമായ "നിരന്തരം" ഷോർട്ട്‌ മൂവിയുടെ ആദ്യ കാഴ്ചകളിലേക്ക്‌...


Finally, The Teaser is out…


ആദ്യ കാഴ്ച്ചയിൽ അഭിനയ മികവുകൊണ്ട്‌ കുട്ടികൾ ഞെട്ടിച്ചു... മൂന്ന് വർഷത്തെ പഴക്കം, കാണിച്ച ദൃശ്യങ്ങൾക്കും തോന്നിയില്ലാ...

മിന്നിമാഞ്ഞു പോയ കാഴ്ചകളുടെ ഭംഗി ഇനി കാണുവാനുളള ദൃശ്യങ്ങളിലും പ്രതിഫലിക്കട്ടെ ...


ഒരു നല്ല കാഴ്ച്ചാനുഭവം നിരന്തരം എന്ന ഷോർട്ട്‌ മൂവിക്ക്‌ നൽകുവാൻ സാധിക്കുമെന്ന വിശ്വാസത്തോടെ...


All the best team…

Appreciating all Your hard work  Anish Nair …. 


 #Shortmovie

#AnishNair #AjuJohn


❤️

KR

Friday, May 6, 2022

ഒരു സഹവാസ അപാരത...



ഒന്നര വർഷത്തിനു ശേഷം വീണ്ടുമൊരു ഒത്തുചേരൽ....


മ്മടെ ജെഫി മോളുംറിജോയുംഅവരുടെ മുത്തിന്റേയുമൊപ്പം....


പിൻ വാതിലിലൂടെ പ്രവേശിച്ചതുകൊണ്ടാകണംമുറിയിൽ കയറിയ ഉടനെ ഒരശരീരിപോലൊരു പ്രവചനം ഉണ്ടായി;


"ചേച്ചി...  ....കർത്താവിനേയും പന്ത്രണ്ട്‌ ശിഷ്യന്മാരേയും എവിടുന്ന് കിട്ടി?" 


ഒരു ചെറിയ മേശമേൽ നിരത്തിവെച്ചിരിക്കുന്ന കരുക്കളെ നോക്കി വളരെ ഉത്സാഹത്തിൽ ജെഫിമോൾ ചോദിച്ചു.


റിജോയും രെഞ്ചിയും ഞാനും ഒരു പോലെ ഞെട്ടിഞങ്ങൾ പരസ്പരം നോക്കി.


റിജോ: "ജെഫി എന്താ പറഞ്ഞേ??!!"


ജെഫി: "കർത്താവും ശിഷ്യന്മാരും ഇരിക്കുന്നൂന്ന്."


ജെഫി ഒഴിച്ച്‌ ഞങ്ങൾ മൂന്നു പേരും ചിരിക്കുവാൻ തുടങ്ങിഒന്നും മനസ്സിലാകാതെ ജെഫി ഞങ്ങളെ നോക്കി.


റിജോ: "ജെഫി... അത്‌ ചെസ്സ്‌ ബോർഡും കരുക്കളുമാണു."


ജെഫി: "ആണോ.... 

ചേച്ചി ... ചേച്ചി പറ ..  കുതിര പുറത്തിരിക്കുന്ന ആളെ കണ്ടാൽ യൂദാസ്ലീഹായെ പോലുണ്ട്‌ദേ ..  സ്ത്രീ രൂപത്തെ കണ്ടാൽ മാതാവിനെ പോലുണ്ട്‌.... ഇത്‌ ജോസഫ് ‌പിതാവ്‌...." 


(അങ്ങനെ നിമിഷങ്ങൾക്കുളളിൽ ചെസ്സ്‌ ബോർഡിലെ മിക്ക ആൾക്കാരും കർത്താവിന്റെ കുടുംബക്കാരുംവിശുദ്ധന്മാരുമായി മാറി.)


ഞാൻ: "എന്നാലും ... കുന്തോം പിടിച്ച്‌ നിൽക്കുന്ന  ആൾക്കാരെ നീയെങ്ങനെ കർത്താവിന്റെ ശിഷ്യന്മാരാക്കിയെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലാ ന്റെ ജെഫിയേ.... ഒരു കൊച്ചിന്റെ അമ്മയായിട്ടും നിനക്ക്‌ ഒരു മാറ്റവുമില്ലാല്ലേ??"


ജെഫി: "ചേച്ചി .... അത്‌ പിന്നെ സഹവാസത്തിന്റെ കുഴപ്പമാ..." 


ഞാൻ റിജോയെ നോക്കി ചിരിക്കുവാൻ തുടങ്ങി...


ഞാൻ: "റിജോ.... നിനക്കിട്ടാണു വെപ്പ്‌... ഒരു സഹവാസ അപാരത."


റിജോ: "ഞാനോ..."


അവിടേയും ജെഫിമോൾ തന്നെ സ്റ്റാർ... അന്ന് തൊട്ട്‌  ചെസ്സ്‌ കരുക്കളെ നോക്കുന്ന ഞങ്ങൾക്ക്‌ കർത്താവിനേയുംപന്ത്രണ്ടു ശിഷ്യന്മാരേയുംവിശുദ്ധന്മാരേയുമല്ലാതെ വേറാരേയും കാണുവാൻ സാധിച്ചിട്ടില്ലായെന്നത്‌ വേറൊരു വസ്തുതയും.


❤️

KR

Monday, April 11, 2022

തിരികെയൊരു യാത്ര....

 9.4.22

വർഷങ്ങൾക്ക്‌ ശേഷം ഒരു യാത്ര...


ഒരു പക്ഷേ എല്ലാവരും കൊതിയോടെ കാത്തിരിക്കുന്ന യാത്ര... അത്‌ എല്ലാവർക്കും സാധ്യമാകട്ടെയെന്ന പ്രാർത്ഥനയോടെ  കുറിപ്പ്‌ തുടങ്ങുന്നു...


പന്ത്രണ്ട്‌ വർഷത്തെ പ്രവാസ ജീവിതത്തിൽ ഒരിക്കൽ പോലും അവധി ആഘോഷിക്കുക എന്ന ഭാഗ്യം ഉണ്ടായിട്ടില്ലാ.... പോയ യാത്ര അത്രയും ആരുടെയെങ്കിലും മരണംഎന്തെങ്കിലും അത്യാഹിതങ്ങൾ അങ്ങനെ പലതുമായിരുന്നു യാത്രയിലും ചില സമസ്യകൾക്ക്‌ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌ .... എന്നാലും തിരികെ ബാല്യകാലത്തേക്കുളള ഒരു യാത്രയാണിത്‌നാട്ടിലെ തൊടിയിലുംപാടവരമ്പത്തുംതോട്ടുവക്കിലുമൊക്കെ എന്റെ മകളേയും കൂട്ടി വീണ്ടും ഒന്നുകൂടി നടക്കണംഞാൻ ശ്വസിച്ചഞാനറിഞ്ഞ എന്റെ നാടിന്റെ ആത്മാവിലേക്ക്‌ അവളേയും കൈപിടിച്ച്‌ നടത്തണംപിന്നെ എന്റെ കളിക്കൂട്ടുകാരിക്കൊപ്പം ഞാൻ പഠിച്ച വിദ്യാലയത്തിലേക്ക്‌വീണ്ടും ഒരു കൊച്ചു കുട്ടിയെപ്പോലെ  ഓർമ്മകളെ പുൽകണംപിന്നെ കാണുവാൻ സാധിക്കുന്ന സൗഹൃദങ്ങളെയെല്ലാം കാണണം

തിരികെ വരുമ്പോൾ ഒരു കുന്നോളം ഓർമ്മകൾ നെഞ്ചിലേറ്റണം.



എത്രയോ മനുഷ്യർ പ്രവാസത്തിന്റെ തടവറയിൽ ജീവിക്കുന്നുവർഷങ്ങൾ കാത്തിരിക്കുന്നു തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക്‌ കാണുവാൻഅവരെ ഓർത്തുകൊണ്ട്‌അവരുടെ വേദനയെ അറിഞ്ഞുകൊണ്ട്‌എല്ലാവർക്കും സാധ്യമാകട്ടെ തിരികെ ജന്മനാട്ടിലേക്കുളള മടക്കയാത്രകൾ എന്ന പ്രാർത്ഥനയോടെ......


❤️

KR

Tuesday, April 5, 2022

അവൾ ....

 5.4.22



 കൈവഴികൾ .....

ഞാനും അവളും ഒന്നായ-

കൈവഴികൾ...

അവളെ അവസാനമായി കണ്ട-

കൈവഴികൾ...


അവൾ ...

തീഷ്ണമായിരുന്നു ....

പൂർണ്ണയായിരുന്നു....

സ്വതന്ത്രയായിരുന്നു...


ഞാൻ...

പ്രണയമാണിപ്പോൾ ....

കാത്തിരിക്കേണ്ടവൾ....

ക്ഷമിക്കേണ്ടവൾ ....


ഞങ്ങൾ...

അവളുംഞാനും..

ഞങ്ങളൊന്നായ  കൈവഴികൾ...

നിന്നിലേക്കുളളതും...


❤️

KR


Thursday, March 10, 2022

Anish Nair- Niveditha Sai Musical Tribute to Lata Mangeshkar



 ചില നിമിഷങ്ങൾ വാക്കുകൾക്കതീതമായി വരുമ്പോൾ നിശബ്ദമായി  നിമിഷത്തെ നമ്മുടെ നെഞ്ചോട് ‌ചേർക്കുക....

 നിശബ്ദതക്ക്‌ ഉളളിൽ പറയുവാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ ധ്വനിയുണ്ടാവും....


അനീഷ്‌ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു പാട്ട്‌ കേൾക്കുവാനുളളതാണെന്ന്... തീർച്ചയായും സംഗീതത്തിന്റെ കേൾവി ഭംഗി ആസ്വദിക്കണമെങ്കിൽ അത്‌ "Head Set”‌ വെച്ച് ‌തന്നെ കേൾക്കണം.... സായി നിവേദിതയെന്ന ഗായിക വളരെ മനോഹരമായിട്ട്‌ പാട്ടുകളെ നമ്മുടെ ഹൃദയത്തിലേക്ക്‌ പാടി ലയിപ്പിച്ചിരിക്കുന്നു ....


 സംഗീതത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കുവാൻ തീർച്ചയായുംഅത്‌ “Big Screen”- ൽ തന്നെ കാണണം... ദൂരങ്ങൾ താണ്ടും തോറും നിങ്ങളുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നതിന്റെ സൗന്ദര്യവും കൂടിക്കൂടി വരുന്നു .... അനീഷ്‌ ❤️


❤️

KR


https://youtu.be/Me_J6UeIno0

Saturday, January 1, 2022

I am blessed….❤️


31.12.2021 - കരയുവാൻ മാത്രമേ കഴിഞ്ഞൊളളൂ.... അതിൽ സന്തോഷവും പ്രാർത്ഥനയും മാത്രമായിരുന്നു താനും ...

1.1.2022

 HAPPY NEW YEAR TO ME….. ❤️



ഞാൻ സന്തോഷമായിട്ടിരുന്നാൽ എന്റെ ചുറ്റുമുളളവരും സന്തോഷമായിട്ടിരിക്കും ...

❤️

KR




Thursday, December 30, 2021

സൗഹൃദങ്ങൾ ...

 ജീവിതത്തിന്റെ ഓരോ കാലഘട്ടങ്ങളിലും ഓരോ സൗഹൃദങ്ങൾ... ഓരോ സൗഹൃദങ്ങൾക്കും ഓരോ നിയോഗങ്ങൾ ...


പത്തു വര്‍ഷത്തെ പള്ളിക്കൂടജീവിതം ഒരുപാട് സുഹൃത്തുക്കുളെ നല്‍കി. ആ സൗഹൃദം പിന്നെ കലാലയജീവിതത്തിന് വഴിമാറിയപ്പോള്‍ അതാണ് ഏറ്റവും തീവ്രവും ഒരിക്കലും പിരിയാത്തതുമായ സൌഹൃദമെന്നു ഉറപ്പിച്ചു. എന്തിന് അത് ചിന്തിച്ചുതീര്‍ന്നില്ല അതിലും വലിയ ലോകവും തുറന്നുകൊണ്ട് പിന്നെയും ഓരോ സൗഹൃദങ്ങളും വിടര്‍ന്നു. പക്ഷേ ഒന്നും ജീവിതത്തില്‍ സ്ഥായിയല്ല എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവയെല്ലാം നമ്മെ വിട്ട് ദൂരേക്ക് പറന്നകന്നു പോവുകയും ചെയ്യുന്നു....


 സൗഹൃദങ്ങളാണോ ഏറ്റവും വലിയ ബന്ധമെന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ... എവിടെയൊക്കെയോ നമ്മുടെ ചിന്തകളും, ആശയങ്ങളും, ഇഷ്ടങ്ങളുമൊക്കെ ഒന്നാകുമ്പോൾ അവിടെയൊരു സൗഹൃദം പിറക്കുന്നു. പരസ്പര വിശ്വാസവും, പരസ്പര ബഹുമാനവും അതിനെ ഊട്ടി ഉറപ്പിക്കുന്നു. ഒരാളുടെ സ്വാതന്ത്ര്യത്തിന് സ്വാർത്ഥത കൊണ്ടും, അസൂയ കൊണ്ടും വിലങ്ങുതടികൾ തീർക്കാതെ ഈ ഭൂമിയിലെ അയാളുടെ യാത്ര പൂർണ്ണമാക്കുവാൻ നിശബ്ദമായി ആ സൗഹൃദത്തിനൊപ്പം ഒഴുകുക ... ആ യാത്ര ചിലപ്പോൾ പാതി വഴിയിൽ അവസാനിച്ചേക്കാം, അല്ലെങ്കിൽ ഒരായുസ്സ്‌ മുഴുവൻ കൂടെ കണ്ടേക്കാം ... 


എന്നോ ഒരു പിടി ചാരമാകേണ്ടവർ, മണ്ണിന്റെ ആഴങ്ങളിൽ അഴുകി തീരേണ്ടവർ എന്ന ബോധ്യം ഒന്നും സ്ഥായിയല്ലെന്ന് പറയാതെ നമ്മോട്‌ പറയുന്നു... അവിടെ ആ യാത്രയും പൂർണ്ണമാകുന്നു ...


❤️

KR