9.4.22
4 വർഷങ്ങൾക്ക് ശേഷം ഒരു യാത്ര...
ഒരു പക്ഷേ എല്ലാവരും കൊതിയോടെ കാത്തിരിക്കുന്ന യാത്ര... അത് എല്ലാവർക്കും സാധ്യമാകട്ടെയെന്ന പ്രാർത്ഥനയോടെ ഈ കുറിപ്പ് തുടങ്ങുന്നു...
പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിൽ ഒരിക്കൽ പോലും അവധി ആഘോഷിക്കുക എന്ന ഭാഗ്യം ഉണ്ടായിട്ടില്ലാ.... പോയ യാത്ര അത്രയും ആരുടെയെങ്കിലും മരണം, എന്തെങ്കിലും അത്യാഹിതങ്ങൾ അങ്ങനെ പലതുമായിരുന്നു. ഈ യാത്രയിലും ചില സമസ്യകൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട് .... എന്നാലും തിരികെ ബാല്യകാലത്തേക്കുളള ഒരു യാത്രയാണിത്. നാട്ടിലെ തൊടിയിലും, പാടവരമ്പത്തും, തോട്ടുവക്കിലുമൊക്കെ എന്റെ മകളേയും കൂട്ടി വീണ്ടും ഒന്നുകൂടി നടക്കണം. ഞാൻ ശ്വസിച്ച, ഞാനറിഞ്ഞ എന്റെ നാടിന്റെ ആത്മാവിലേക്ക് അവളേയും കൈപിടിച്ച് നടത്തണം. പിന്നെ എന്റെ കളിക്കൂട്ടുകാരിക്കൊപ്പം ഞാൻ പഠിച്ച വിദ്യാലയത്തിലേക്ക്, വീണ്ടും ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഓർമ്മകളെ പുൽകണം. പിന്നെ കാണുവാൻ സാധിക്കുന്ന സൗഹൃദങ്ങളെയെല്ലാം കാണണം.
തിരികെ വരുമ്പോൾ ഒരു കുന്നോളം ഓർമ്മകൾ നെഞ്ചിലേറ്റണം.
എത്രയോ മനുഷ്യർ പ്രവാസത്തിന്റെ തടവറയിൽ ജീവിക്കുന്നു, വർഷങ്ങൾ കാത്തിരിക്കുന്നു തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണുവാൻ. അവരെ ഓർത്തുകൊണ്ട്, അവരുടെ വേദനയെ അറിഞ്ഞുകൊണ്ട്, എല്ലാവർക്കും സാധ്യമാകട്ടെ തിരികെ ജന്മനാട്ടിലേക്കുളള മടക്കയാത്രകൾ എന്ന പ്രാർത്ഥനയോടെ......
❤️
KR
No comments:
Post a Comment