നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Monday, June 12, 2023

നീയും ഞാനും!..


 ഒരു വേള ഞാൻ -

നീയാരുന്നെങ്കിൽ

നീ ഞാനായിരുന്നെങ്കിൽ

കാലം നിനക്കുമുൻപിൽ 

തുറക്കുന്ന വാതായനങ്ങൾ

എന്നിലേക്കുളള നിന്റെ

വഴികളാകുമായിരുന്നൂ...

 യാത്രയിൽ എന്നിലെ 

നോവിന്റെ വിങ്ങലുകൾ

നീ കേൾക്കുമായിരുന്നൂ...

 നോവിൽ നിറഞ്ഞ

എന്നിലെ നിസ്സഹായതയെ 

നീ കാണുമായിരുന്നൂ...

എന്റെ ശരികളും തെറ്റുകളും 

നീ അറിയുമായിരുന്നൂ...

എന്നിലെയെന്നെ -

നീ അറിയുമ്പോൾ 

എന്റെയീ ജന്മത്തിൻ 

കർമ്മങ്ങൾക്ക്‌-

നീ സാക്ഷിയാകുമ്പോൾ

എന്നെ ഞാനായി 

നീയും നെഞ്ചേറ്റുമായിരുന്നൂ,

അവിടെ നീയെല്ലാം 

ക്ഷമിക്കുമായിരുന്നൂ...

പക്ഷേ!....

ഇന്നിന്റെ നിമിഷങ്ങളിൽ-

നീയുമില്ലാഞാനുമില്ലാ!...

തെറ്റുകൾ തിരുത്തുവാൻ,

പരസ്പരം പൊറുക്കുവാൻ-

കാലം നമ്മളെ -

അനുവദിച്ചതുമില്ലാ...

ഇനിയൊരു ജന്മമുണ്ടാകു-

മെന്ന പ്രതീക്ഷയിൽ,

ദൂരെയൊരു താരകമായ്‌-

നമ്മളിന്ന്കണ്ണുചിമ്മുന്നൂ!...


❣️

KR

Thursday, June 8, 2023

ചന്ദനം മണക്കുന്ന വീട്‌...



ഒരു പുലരി വിടരുന്നതീ-

തിരുമുറ്റത്താകണമെന്നാശയാൽ

കാതങ്ങൾക്കിപ്പുറം നെയ്തിടുന്നൂ

ഒരു നൂറു സ്വപ്നങ്ങൾ...

എന്നിലെയെന്നെ തിരഞ്ഞു-

ഞാനെത്തുമാ നേരത്തിലെൻ

പാദുകങ്ങൾ തൊടുന്നരാ-

മണ്ണിൻ കുളിർമയിൽ

ഞാനണഞ്ഞതിൻ നൈർമ്മല്യ-

മായെന്നെ തഴുകിപുണരു-

ന്നൊരിളം കാറ്റിനും

കുറുകുന്ന പ്രാക്കൾക്കും,

കൂകുന്ന കുയിലിനും

ചിലയ്ക്കുമാ അണ്ണാറക്കണ്ണനും

കൂട്ടം കൂട്ടമായ്‌ തേന്മാവിനെ-

പൊതിയുമാ എറുമ്പുകൾക്കും,

കുളക്കടവിൽ തുളളിക്കളിക്കു-

ന്നൊരാ പരൽ മീനുകൾക്കും,

തിരുമുറ്റത്താകെ വീണുകിടക്കുമാ-

പാരിജാത പൂക്കൾക്കും,

കോലായിൽത്തങ്ങി നിൽക്കുമാ-

ചന്ദന മണത്തിനും,

ഉത്തരത്തിലൂയലാടും നനുനനെ

വെളുത്ത മാറാലകൾക്കും,

അകത്തളത്തിൽ ഛായാപടം

തീർക്കും ധൂളികൾക്കും,

പഴമയെ പതം പറഞ്ഞദൃശ്യമാകും-

ചില്ലിട്ട ചിത്രങ്ങൾക്കും,

തൊടിയിലെ വാകമരത്തിനുംകുഞ്ഞരുവിക്കും

കുങ്കുമത്തിൻ ചെമപ്പ്‌ പടർന്ന്,

ചെമ്പകപ്പൂക്കൾ വീണുകിടക്കുമാ-

നാഗത്തറക്കും,

ആൽമരച്ചുവട്ടിൽ നിവസിക്കും

നാഗത്താന്മാർക്കും,

പൂർവ്വജന്മത്തിൻ പുനർജ്ജനി-

തേടിയെത്തുന്നൊരീ

ജന്മത്തിനോടു പറയുവാനേറെ...

ഓർമ്മകളുടെയാലസ്യത്തിൽ-

ഉയിർകൊണ്ട ജന്മത്തിൽ 

ചന്ദനം മണുക്കുന്നൊരാ-

കോലായിൽ ഞാനെന്നെ-

മറന്നലിഞ്ഞു ചേരുമൊരുനാൾ 

നീയാം പുനർജ്ജനിയിൽ!...


❣️

KR


Friday, May 12, 2023

Trailer of അംഅ


#അംഅ #TwinFramesMedia #AnishNair #Trailer #Mothersday2023 #MothersDaySpecial, #documentary #മാതൃദിനം


Twin Frames Media proudly presents

#Trailer of #അംഅ

ജീവിക്കാൻ പ്രേരിപ്പിക്കുന്ന അമ്മമാർ!


ഈ ഭൂമിയിൽ സ്വപ്നങ്ങളുളള ഓരോ അമ്മമാർക്കും പ്രചോദനമായ്‌ അഡ്ലെയിഡിലെ അമ്മമാർ എത്തുന്നു....  മാതൃദിനത്തിൽ നിങ്ങളോട്‌ പറയുവാൻ കഥകളുമായ്‌!...


Dedicating to each and every Mom who behold a dream in their heart!.... Let their stories inspire You all to touch your dreams!....


Special thanks to Biju Jose, Bincy Biju and Dr. Melly Sebastian for your support..  🙏🙏


Our Proud Sponsors:


Title Sponsor: Rosewood Realtors - Biju Jose Attokkaran Biju Jose Attokkaran


Co-sponsor : Pelican Plaza Dental Surgery - Dr. Melly Sebastian Melly Sebastian


Director of Photography & Direction: Anish Nair

Production: Twin Frames Media

Associate Director: Aju John

Concept & Coordination: Karthika Thannickan 

Subtitles:  Linu Freddy

Posters & Editing: Binu Charutha

❤️

KR









https://m.facebook.com/story.php?story_fbid=pfbid0cfhSg5ukdMdJhH3nWAuUeLaA9i1hVp8hPHAoFzEsJT8U6qPh4E6XYaF8ECt5WeuYl&id=100046993823678&mibextid=qC1gEa

Friday, April 14, 2023

ഒരു കാലം

 26.09.22

പ്രണയിക്കുവാൻ 

ഒരു കാലം...

കാത്തിരിക്കുവാൻ 

ഒരു കാലം...

ഒന്നായി ചേരുവാൻ 

ഒരു കാലം...

പരസ്പരം അറിയുവാൻ ഒരു കാലം...

തമ്മിൽ പിണങ്ങുവാൻ 

ഒരു കാലം...

സ്‌നേഹത്തിനതിർ തീർക്കുവാൻ 

ഒരു കാലം...

അകലുവാൻ വയ്യാതകലുവാൻ

 ഒരു കാലം...

എല്ലാം ഒരോർമ്മയായ്‌

തീരുവാൻ 

ഒരു കാലം...


കാലത്തിനിപ്പുറം  നീർമാതളം-

ഇപ്പോഴും പൂക്കുന്നുണ്ട്‌,

പക്ഷേ! ...

അത്രമേൽ പ്രണയാർദ്രമായ്‌

അതൊരിക്കലും പൂത്തിട്ടില്ലാ!!...


❣️

KR


Sunday, April 9, 2023

എന്റെ പ്രാർത്ഥന! (New Christian Devitional Song)




കലയെ സ്‌നേഹിക്കുന്നകലാകാരന്മാരാൽ അനുഗ്രഹതീമായ അഡ്ലെയിഡിൽ നിന്നും “എന്റെപ്രാർത്ഥനഎന്ന ക്രിസ്തീയ ഭക്തി ഗാനവുമായ്‌ അനിഷ്‌ നായർ!... 


https://youtu.be/wxL0v_OUaV0


അനിഷ്‌ നായർ രചനയുംആദ്യമായ്‌ സംഗീത സംവിധാനവും ചെയ്ത പാട്ട് ‌പാടിയിരിക്കുന്നത്‌ അനുഗ്രഹീത ഗായകൻ വിൽസ്വരാജ്‌

Lyrics, Music, DOP, Cuts & Direction: Anish Nair

Vocal: Wilswaraj


അഡ്ലെയിഡിലെ കഴിവുറ്റ കലാകാരന്മാരെ  പാട്ടിന്റെ ദൃശ്യത്തിൽ കോർത്തിണക്കിയിരിക്കുന്നൂ!... ജസ്റ്റിൻ പോൾസജിമോൻ ജോസഫ്‌ വരവുകാലായിൽഅഖില പി എസ്‌റാം സായി അനിഷ്‌ലക്ഷ്മൺ സായി അനിഷ്‌അനിൽ കരിങ്ങന്നൂർഹിജാസ്‌ പുനത്തിൽ അങ്ങനെ ഒട്ടനവധി താരങ്ങൾ അണിനിരന്നിരിക്കുന്നൂ.


Associate Director: Aju John

Production: Twin Frames Media

Production Manager: Karthika Thannickan

Aerial Photography: Rafeek Mohd

Poster Design & Title Animation: Binu Charutha


പാട്ടിന്റെ യൂടൂബ്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു 👇


https://youtu.be/wxL0v_OUaV0a



❤️

KR

Tuesday, March 14, 2023

എന്റെ പ്രാർത്ഥന - Trailer of New Musical Video

 



https://m.facebook.com/story.php?story_fbid=pfbid02gxZ67doDJerDVdw3kU5hSrjxL2SqR2MPogouZSNP4i1opu1QC65nvHZTW7MwrPijl&id=100046993823678&eav=AfZO_0QSyMeyZnHtRPi-xQJxDXQOpsSYQS6sQqGqiuvafycgckb0S1OGVPIYdpeTUy0&m_entstream_source=timeline&paipv=0


TWIN FRAMES MEDIA proudly presents; 


🙏🙏❤️🙏🙏"എന്റെ പ്രാർത്ഥന."🙏🙏❤️🙏🙏


First Trailer of our New Christian Devotional Song...

Message by Fr. Jilson Joseph Thayyil;

"ഹൃദയത്തിൽ ചാലിച്ച വരികൾ... മനസ്സിന്റെ ഭാരം മുഴുവൻ എടുത്ത്‌ നീക്കുന്ന... വീണ്ടും വീണ്ടും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഈ ഗാനം നമ്മളെ കൂടുതൽ ഭക്തിയിലേക്ക്‌ നയിക്കുന്നതാണ്..."


ഭക്തി സാന്ദ്രമായ വരികൾ എഴുതി, സംഗീതം നൽകിയിരിക്കുന്നത്‌ Anish Nair, ആ ഗാനം ആലപിച്ചിരിക്കുന്നത്‌ Wilswaraj....


Our Proud Sponsors: 

Royal Real Estate, Roy Manjali http://www.royalrealestatesa.com.au/?fbclid=IwAR2Zy6CDWkLxsS7PRn1nEOYGh8nLi_c_zhg6RiXj9d-IzXWFDV-jWhdm8Vg


Oceanic Legal & Migration Services PTY LTD http://oceanicmigrations.com.au/?fbclid=IwAR2_-FkzM4KGMFcKvTh14Rxq8sAC_vCBgKYrFG4_ejqVOYO4Ku40gPFbEBI

Renjana Kuriakose


അണിയറയിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയത്തിനു പകിട്ടേകുന്നവർ...

Concept,DOP, Editing & Direction : Anish Nair

Associate Director: Aju John

Drone Shots: Rafeek Mohd

Poster Design & Title Animation: Binu Charutha


Casting;

Justin Paul

Sajimon Joseph Varakukalayil

Akhila PS

Ram Sai Anish

Lakshman Sai Anish

Anil Karingannoor

Rajeesh P S Balussery

 Hijas Punathil

Aju John

Manu Kochi

Shanty Abraham

Rengith Mathew

ഒട്ടനവധി മറ്റു താരങ്ങളും...


കാത്തിരിക്കുക!... ഈ ഈസ്റ്ററിനു നിങ്ങൾ ഓരോരുത്തരിലേക്കും എത്തുന്ന പ്രാർത്ഥന ഗാനത്തിനായി.....


🙏

KR