ഒരു വേള ഞാൻ -
നീയാരുന്നെങ്കിൽ,
നീ ഞാനായിരുന്നെങ്കിൽ
കാലം നിനക്കുമുൻപിൽ
തുറക്കുന്ന വാതായനങ്ങൾ
എന്നിലേക്കുളള നിന്റെ
വഴികളാകുമായിരുന്നൂ...
ആ യാത്രയിൽ എന്നിലെ
നോവിന്റെ വിങ്ങലുകൾ
നീ കേൾക്കുമായിരുന്നൂ...
ആ നോവിൽ നിറഞ്ഞ
എന്നിലെ നിസ്സഹായതയെ
നീ കാണുമായിരുന്നൂ...
എന്റെ ശരികളും തെറ്റുകളും
നീ അറിയുമായിരുന്നൂ...
എന്നിലെയെന്നെ -
നീ അറിയുമ്പോൾ
എന്റെയീ ജന്മത്തിൻ
കർമ്മങ്ങൾക്ക്-
നീ സാക്ഷിയാകുമ്പോൾ,
എന്നെ ഞാനായി
നീയും നെഞ്ചേറ്റുമായിരുന്നൂ,
അവിടെ നീയെല്ലാം
ക്ഷമിക്കുമായിരുന്നൂ...
പക്ഷേ!....
ഇന്നിന്റെ നിമിഷങ്ങളിൽ-
നീയുമില്ലാ, ഞാനുമില്ലാ!...
തെറ്റുകൾ തിരുത്തുവാൻ,
പരസ്പരം പൊറുക്കുവാൻ-
കാലം നമ്മളെ -
അനുവദിച്ചതുമില്ലാ...
ഇനിയൊരു ജന്മമുണ്ടാകു-
മെന്ന പ്രതീക്ഷയിൽ,
ദൂരെയൊരു താരകമായ്-
നമ്മളിന്ന്, കണ്ണുചിമ്മുന്നൂ!...
❣️
KR
2 comments:
ഞാനും നീയും എന്ന ചിന്തയിൽ നിന്നും മാറി നമ്മൾ എന്ന ചിന്ത വരാൻ രണ്ടാളും ശ്രമിക്കാറില്ലല്ലോ.
അതേ..സുധീ...നമ്മളെന്ന ചിന്ത അന്യം നിന്നുകൊണ്ടിരിക്കുന്നൂ.... 🙏🥰
Post a Comment