നമ്മുടെയെല്ലാം ജീവിതത്തിൽ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും......
ചിലത് കാലത്തിനു മാത്രം ഉത്തരം നൽകുവാനായി ബാക്കി നിൽക്കും...
മറ്റുചില സ്വപ്നങ്ങൾ ആർക്കും സ്വായക്തമാക്കുവാൻ സാധിക്കാതെ
കോളേജിലേക്കുളള യാത്രയിൽ ഞാൻ കണ്ട കാഴ്ചകൾ, എന്രെ ഭാവനകളിൽ മറക്കുവാൻ സാധിക്കാത്ത ചില ഓർമ്മകളെ തഴുകി ഉണർത്തി. അപ്പോൾ തന്നെ മൊബെയിൽ എടുത്ത് കുത്തിക്കുറിക്കുവാൻ തുടങ്ങി. ബസ്സിൽ എല്ലാവരും മൊബെയിലിൽ തല കുമ്പിട്ടിരിക്കുകയാണു. അതിൽ ഒന്നോ രണ്ടോ ആൾക്കാർ ബുക്ക് വായിക്കുന്നതും കാണാം. എന്റെ കാഴ്ച്ചകൾ അക്ഷരങ്ങളായി പിറവിയെടുക്കുവാൻ വേണ്ടി ഞാനും എന്റെ തല മൊബെയിലിലേക്ക് താഴ്ത്തി.
"ഓരോ യാത്രയിലും ഞാൻ തേടുകയാണു,
മനസ്സിൽ ഉയരുന്ന ആയിരം ചോദ്യങ്ങൾക്കുത്തരം
ഉത്തരം നൽകുവാൻ ആരുമില്ലെന്ന തോന്നൽ
കണ്ടെത്തീടുന്നു എൻ ആത്മാവിൻ ഉത്തരങ്ങളെ
ആ ഉത്തരങ്ങൾക്കും പറയുവാനുളളത് ഒന്നു മാത്രം
പ്രണയിക്കൂ ഈ ഭൂവിൽ നിനക്കായി മാത്രം
കുറിക്കപ്പെട്ട ജീവസ്സുളള ഓരോ നിമിഷങ്ങളേയും
നീ മാത്രമറിയുന്ന നിന്നിലെ ദിവ്യ പ്രണയത്തേയും."
യാത്ര അവസാനിപ്പിക്കുവാൻ സമയമായിരിക്കുന്നു. എഴുത്തുകുത്തുകൾ അവസാനിപ്പിച്ച് ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി ആ കൊച്ചു നഗരത്തിന്റെ തിരക്കുകളിലേക്ക് ഞാനും ഒഴുകിച്ചേർന്നു... അപ്പോഴും എന്റെ ഭാവനകൾ തേടുന്നുണ്ടായിരുന്നു എന്റെ അക്ഷരങ്ങളിൽ കെട്ടിപ്പുണർന്നു കിടക്കുന്ന നിന്നിലെ പ്രണയത്തെ.... എനിക്കന്യമായ ആ ഉത്തരങ്ങളെ....