
കുരുത്തക്കേടിനു കൈയ്യും കാലും വെച്ച് റ്റീന എന്ന പേരും ഇട്ട് പടച്ചോൻ നിന്നെ ഭൂമിയിലേക്ക് അയച്ച ദിവസം.....
ഇന്നലെ കിടന്നപ്പോൾ വരെ രാവിലെ നിനക്കൊരു " സന്തോഷ ജന്മദിനം കുട്ടിക്ക്" പാടണമെന്ന് വിചാരിച്ചതാ.....
പക്ഷെ രവിലെ ഡൂട്ടിക്ക് പോയിട്ട് പാട്ട് പോയിട്ട് ഒന്നു ശൂ ശൂ വെക്കാൻ സമയം കിട്ടിയില്ലാ....
എന്നാൽ തിരിച്ചു വന്നു പാട്ട് പാടണമെന്ന് വിചാരിച്ചപ്പോൾ നീ ഫ്ലാറ്റ് ആയെന്ന് ബിബി പറഞ്ഞു...
എന്നാ ബ്ലോഗിലൂടെ നിനക്ക് ഒരു സർപ്പ്രൈസ് തരാമെന്ന് വെച്ചപ്പോൾ എന്‍റെ പണ്ടാരം ലാപ് ടോപ് ജന്മം ചെയ്താൽ സഹകരിക്കുന്നില്ലാ.... മുടിഞ്ഞ അഹങ്കാരം....
പിന്നെ മൊബൈയിലിൽ കുത്തിപ്പിടിച്ചിരുന്നു ടൈപ്പ് ചെയ്തു...
താന്നിക്കന്മാർ വാട്സ് അപ്പിൽ നിന്‍റെ പിറന്നാൾ തകർത്തല്ലോ... കുഞ്ഞിക്കുട്ടന്റെ ജഗ്ഗു മെസ്സേജ് ആണു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... രെഞ്ചിയും ഷിബിയും നിനക്കിട്ട് പാര വെച്ച് കളിച്ചതും ഒരു ഓളമായിരുന്നു വായിക്കാൻ....
ഞാൻ മാത്രം മൂട്ടിനു തീ പിടിച്ച് ഓടി....
നീ ഓർക്കുന്നുണ്ടോ നീ എന്നെ കോഴിക്കൂട്ടിൽ ഇട്ട് അടച്ചത്... പിന്നെ അതിന്‍റെ വാതിൽ തുറക്കാൻ വയ്യാതെയായി അതു തല്ലി പൊളിക്കേണ്ടി വന്നു.... അതുകഴിഞ്ഞ് മനോഹരമായി പപ്പയുടെ കൈയ്യിൽ നിന്നും തല്ലും കിട്ടി
ആ കോഴിക്കൂടൊന്നും ഇപ്പോൾ ഇല്ലാ... പക്ഷെ ആ ഒർമ്മകളൊന്നും ഒരിക്കലും മറക്കില്ല....
എന്നും എന്‍റെ വഴക്കാളി പെണ്ണിനു ദൈവം നല്ലത് മാത്രം വരുത്തട്ടെ....
ഇനി ഞാൻ പാടും....
"സന്തോഷാ ജന്മദിനം കുട്ടിക്ക് ... സന്തോഷാ ജന്മദിനം കുട്ടിക്ക് ... ആ കുട്ടിക്ക് ... ആ കുട്ടിക്ക്"
No comments:
Post a Comment