14.02.20
സമയം വെളുപ്പിനെ മൂന്നു മണി....
എന്താണെന്നറിയില്ലാ ... വാലന്റൈസ് ദിനം ആയതുകൊണ്ടാണോ എന്നറിയില്ലാ ഉറക്കമൊക്കെ അന്യമായി പ്രണയത്തെക്കുറിച്ചുളള ചിന്തകൾ മൊത്തത്തിൽ തലക്ക് പിടിച്ചിരിക്കുന്നു...
കൈയ്യിൽ അഞ്ചു പൈസ എടുക്കാൻ ഇല്ലാത്തതുകൊണ്ട് വാലന്റൈസ് ദിനം മൊത്തത്തിൽ ഒരു ദാരിദ്ര്യത്തിലാണു... എന്നാലും ചിന്തകൾക്ക് ദാരിദ്ര്യമില്ലാട്ടോ... "നമ്മൾ പ്രണയിക്കുന്നവർ" മ്മൾക്ക് ഒരു റോസാ പൂ തരും, മ്മളെ വിളിക്കും, കുറഞ്ഞത് ഒരു മെസ്സേജെങ്കിലും അയക്കും എന്നോക്കെ ബെറുതെ ആഗ്രഹിക്കാല്ലോ.... എവിടെ !!! ഒക്കെ മ്മടെ നടക്കാത്ത മോഹങ്ങളാണൂട്ടോ...
മ്മളെ ആരും പ്രണയിക്കാൻ ഇല്ലാത്തതുകൊണ്ട് മ്മളു ആരേം പ്രണയിച്ച് ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി.... പക്ഷേ......(ഞാൻ മാത്രം അറിയേണ്ട ഒരാഗ്രഹം.. അതിപ്പോ ഇവിടെ എഴുതിയാൽ ആ ആഗ്രഹം എന്നെ തേടി വരില്ലാ.... അറിയാതെ ... പറയാതെ അതെന്നെ തേടി വന്നാൽ സന്തോഷം ...അത്രേയുളളൂ...).
ശരിക്കും പറഞ്ഞാൽ പ്രണയമെന്ന് പറഞ്ഞാൽ ഒരു ദിവസത്തിൽ മാത്രം ഒതുങ്ങുന്നതാണോ.... പ്രണയിക്കുന്നവർക്ക് എന്നും വാലന്റൈൻസ് ഡെ ആണും... പക്ഷേ ആരെങ്കിലും എന്നും പ്രണയിച്ചു കൊണ്ടിരിക്കുമോ... വർഷത്തിൽ 365 ദിവസമുണ്ടെങ്കിൽ ... മാസത്തിൽ 30 ദിവസമുണ്ടെങ്കിൽ...ആഴ്ച്ചയിൽ ഏഴു ദിവസം ഉണ്ടെങ്കിൽ.... ദിവസത്തിൽ 24 മണിക്കുറുണ്ടെങ്കിൽ അതിന്റെ മുക്കാൽ പങ്കും നീയെന്നെ സ്നേഹിക്കുന്നില്ലാ... നീയെന്നെ പരിഗണിക്കുന്നില്ലാ... നീ എന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരുന്നില്ലാ എന്നൊക്കെ പറഞ്ഞ് ചുമ്മാ വഴക്കുണ്ടാക്കി ജീവിതത്തിന്റെ ഒരു നല്ല പങ്ക് നശിപ്പിക്കും... എന്നിട്ട് വാലന്റൈസ് ഡെ ആകുംമ്പോൾ ഒരു ജന്മത്തിന്റെ മുഴുവൻ പ്രണയവും ആ ഒരു ദിവസം കൊണ്ട് കൊടുത്ത് തീർക്കണം.... എന്താല്ലേ മനുഷ്യന്മാരുടെ ഒരു കാര്യം...
അഞ്ചു വർഷമായി ഞാൻ ഫെയ്സ് ബുക്കിൽ നിന്നും വിട്ട് നിൽക്കുവാൻ തുടങ്ങിയിട്ട്... ആ അക്കൗണ്ട് വീണ്ടും തുടങ്ങണമെന്നുണ്ട്... പക്ഷേ എന്റെ വ്യക്തി ജീവിതത്തെ തുറന്നു കാണിക്കുവാനല്ലാ അത്.... എന്റെ എഴുത്തുകളും യാത്രകളും ഒന്ന് കുറിക്കുവാൻ.... കാരണം അവിടെ മാത്രമേ ഞാൻ ഞാനായി കാണപ്പെടാറുളളൂ...
അപ്പോ പ്രണയിക്കുന്ന , പ്രണയം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും നല്ല ഒരു വാലന്റൈൻസ് ദിനം ആംശസിച്ചു കൊണ്ട് ഇന്നത്തെ വെടിക്കെട്ട് ഇബിടെ നിർത്തുന്നു...
പ്രണയ പൂർവ്വം
കാർത്തിക....