30.6.20
നിശബ്ദമായി ഇരിക്കുവാൻ ആഗ്രഹിക്കുന്നു. ചോദിക്കുവാനും പറയുവാനും ഒരുപാടുണ്ടായിട്ടും എല്ലാം മനസ്സിന്റെ ഒരു കോണിൽ കൂട്ടിവെച്ചിരിക്കുന്നതുകൊണ്ടാവാം മൗനത്തിനു പ്രസക്തിയേറുന്നത്...
എല്ലാം എല്ലാവരുടേയും ഇഷ്ടം പോലെ നടക്കട്ടെയെന്ന് പറയുമ്പോഴും ഉളളിന്റെ ഉളളിലുളള വേദന എത്ര കഠിനമാണെന്ന് തനിച്ചിരിക്കുമ്പോൾ അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുളളികൾ എന്നെ ഓർമ്മിപ്പിക്കുന്നു.... എന്തിനു നീ എല്ലാവർക്കും വേണ്ടിഉരുകിത്തീരുന്നു എന്ന് ചോദിച്ചാൽ... ചില സ്നേഹങ്ങൾ അങ്ങനെയാണു... ആർക്കും ഒരിക്കലും മനസ്സിലാവില്ലാ അതിന്റെ വ്യാപ്തിയെന്താണെന്ന് .... ഒരു പക്ഷേ ഉരുകിയുരുകി അവസാന നാളവും അണയുമ്പൊൾ ചുറ്റുമുളളവർ മനസ്സിലാക്കുമായിരിക്കും എന്തിനു ഞാൻ എന്നിലെ സ്നേഹത്തെ മറ്റുളളവർക്ക് വേണ്ടി ഹോമിച്ചുവെന്ന്....
ഒരു ത്യാഗിയുടെ പരിവേഷമൊന്നും എനിക്ക് വേണ്ട... മറ്റൊരാളുടെ നിഗമങ്ങൾക്കൊണ്ട്‌എന്നെ അളക്കാതിരിക്കുക... നല്ലത് വരണമെന്ന ചിന്തമാത്രമേയുളളൂ അന്നും ഇന്നും എന്നും .... ആരെയും വേദനിപ്പിക്കാതിരിക്കുക.... ചെയ്യുവാൻ പറ്റുന്ന നന്മകൾ സഹായങ്ങൾ ചെയ്യുക.... എന്നെങ്കിലും എല്ലാവർക്കും നമുക്ക് ചുറ്റുമുളളവരിലെ നന്മ കാണുവാൻ സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ വേദനിപ്പിക്കുന്ന ഓർമ്മകൾക്ക് വിട....