അഡലൈഡ് സാഹിത്യ വേദിയുടെ ഭാഗമയി 27.09.20 -ൽപുസ്തകങ്ങളേയും വായനേയുമൊക്കെ ഇഷ്ടപ്പെടുന്ന ഞങ്ങൾകൃഷ്ണ ദാസിന്റെ നേതൃത്വത്തിൽ ഹോവ്ത്തോൺ കമ്മ്യൂണിറ്റിഹാളിൽ വീണ്ടുമൊത്തു കൂടി. ശ്രീ ജയപ്രകാശും, ഊർമ്മിളകൃഷ്ണദാസും രണ്ട് പുസ്തകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിയപ്പോൾ, മോഡറേറ്ററായ ഹിജാസ് പ്രണയ വിവാഹവും അറേഞ്ച്ഡ് വിവാഹവുംഇന്നത്തെ തലമുറയിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുവെന്നസംവാദം ഓരോരുത്തരുടേയും കാഴ്ചപ്പാടുകളിലേക്ക് ഒരു രസകരമായയാത്രതന്നെ അനുഭവഭേദ്യമാക്കി...
പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു ...
ചിദംബര സ്മരണ - ശ്രീ ബാലചന്ദ്രൻ കുളളിക്കാട്.
ഒരു കവിയായി അഭിനേതാവായി അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെപച്ചയായ ജീവിതം വളരെ തന്റേടത്തോടെ തുറന്നെഴുതിയ പുസ്തകം.
ശ്രീ ജയപ്രകാശ് ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്പോൾഅവിശ്വസനീയതയാണു ആദ്യം തോന്നിയത്. വലിയ ഒരുകുടുംബത്തിൽ ജനിച്ച് തനിക്കിഷ്ടമുളളതുപോലെ ജീവിതത്തെതിരഞ്ഞെടുത്തപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട്‌ജീവിക്കുവാൻ വഴിയില്ലാതെ വന്നപ്പോൾ ഭിക്ഷയെടുക്കേണ്ടിവന്നതുമായ ജീവിത സാഹചര്യങ്ങൾ വളരെ പച്ചയായിഅവതരിച്ചപ്പോൾ നമ്മൾ ആരാധിച്ച ബാലചന്ദ്രൻ ചുളളിക്കാട് എന്നകവി ഇതു തന്നെയായിരുന്നോയെന്ന ഒരു സംശയം എല്ലാവരുടേയുംമനസ്സിൽ ബാക്കിയാവുന്നു. ജീവിച്ച നാളത്രയും ഒരു ആണിന്റെ എല്ലാസ്വാതന്ത്ര്യത്തോടും കൂടി താൻ ആഗ്രഹിച്ച ജീവിതം ജീവിച്ചു തീർത്തു, പിന്നീട് ബുദ്ധമതത്തിൽ ആകൃഷ്ടനായി സന്ന്യാസ ജീവിതത്തേയുംരുചിച്ചറിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻആഗ്രഹിക്കുന്നവർക്ക് വായിക്കുവാൻ യുക്തമായ പുസ്തകം.
ആൽഫ - റ്റി ഡി രാമകൃഷ്ണൻ
ആല്‍ഫ എന്ന ഒരജ്ഞാത ദ്വീപിൽ ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജിഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന്റെ കഥയാണുആൽഫ.
ഊർമ്മിള കൃഷ്‌ണദാസ് ആ കഥയെക്കുറിച്ച് വിവരിച്ചപ്പോൾ ഇങ്ങനെയും വിത്യസ്ഥമായിനോവലുകൾ എഴുതപ്പെടാമെന്ന ആശയം ഞങ്ങളിൽ എഴുതിച്ചേർത്തു. 1973 ജനുവരിഒന്നിന് പല രംഗത്തുനിന്നുള്ള പന്ത്രണ്ടുപേരുമായി ഉപലേന്ദു ചാറ്റര്‍ജി ദ്വീപിലേക്ക് യാത്രതിരിച്ചു.
വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ഇരുപത്തഞ്ചു വര്‍ഷം ജീവിക്കുക. ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് പൂജ്യത്തില്‍ നിന്നു തുടങ്ങുക. സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ പൊള്ളത്തരം തുറന്നു കാട്ടാനും അവമനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പുരോഗതിയെയും എങ്ങനെ പ്രതികൂലമായിബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുമാണ് പരീക്ഷണം.
ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പരീക്ഷണഫലമറിയാൻആല്‍ഫയിലെത്തിയവർക്ക് കാണുവാൻ സാധിച്ചത് ദ്വീപില്‍ ഇരുപത്തഞ്ചോളം പ്രാകൃതമനുഷ്യരെയാണു. വേഷവും ഭാഷയും അറിവും പരിചയവും മറന്നപ്പോൾ മനുഷ്യനിലെകാടത്തം പുറത്തു വന്നിരിക്കുന്നു. തികച്ചും പുതിയ ഒരു തലമുറയെ പ്രതീക്ഷിച്ചഗവേഷകർക്ക് ഭക്ഷണത്തിനും ലൈംഗീകതക്കും വേണ്ടി കടിച്ചു കീറുന്ന മനുഷ്യ മൃഗങ്ങളെകാണുവാൻ സാധിച്ചു. പരീക്ഷണം പരാജയമയി നോവലിൽ പ്രഖ്യാപിക്കുമ്പോൾമനുഷ്യരിലേക്കും അവരിലെ മനുഷ്യത്വത്തിലേക്കും കാടത്വത്തിലേക്കുമുളള ഒരുനേർക്കാഴ്ചയാണു ഈ നോവൽ...
വീണ്ടും യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞപ്പോൾ മലയാള സാഹിത്യത്തെ നെൻഞ്ചോട്‌ചേർത്ത ഒരു പിടി മനുഷ്യരിൽ അഡലൈഡ് എന്ന ഈ നാട്ടിൽ ആ ഭാഷയെ, അതിലെസാഹിത്യത്തെ ഞങ്ങളിൽ അന്യം നിൽക്കാതിരിക്കുവാനുളള സാഹിത്യവേദിയുടെപരിശ്രമത്തിൽ ഭാഗവാക്കായതിലുളള സായൂജ്യം അവശേഷിച്ചു.
നന്ദി
കാർത്തിക...