20.02.2015
ഞാൻ ദൈവത്തെ ... ദൈവാംശത്തെ കണ്ടെത്തിയദിനം...
ഈ ഒരു ദിവസത്തിന്റെ ഓർമ്മയിൽ ഇന്ന് ഞാൻ അപ്രതീക്ഷിതമായി കണ്ട ഒരുവീഡിയൊ...
https://youtu.be/TrlNIHncUXs
അത് കണ്ട് കഴിഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ ആദ്യം മനസ്സിലേക്ക് വന്നത്‌ഒരു മുഖമാണു... ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയുംസ്നേഹിക്കുകയും ചെയ്യുന്ന ഒരു മുഖം.... ദൈവത്തിന്റെ കൈയ്യൊപ്പുളള ഒരു മുഖം...
നമ്മുടെയൊക്കെ ജീവിതത്തിൽ, ദൈവം ഓരോ മനുഷ്യരുടെ രൂപത്തിൽ , അല്ലെങ്കിൽ പലസാഹചര്യങ്ങളുടെ രൂപത്തിൽ വരാറുണ്ട്... ഒരു പക്ഷേ നമ്മിളിലെ നന്മയോ മറ്റൊരാളാലെനന്മയോ ഒക്കെയാവാം പല പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് തണലാകുന്നത് , ഒരാശ്വാസമാകുന്നത്... അച്ഛന്റേം, അമ്മയുടേയും ,സഹോദരങ്ങളുടേയും , ജീവിതപങ്കാളിയുടേയും, സുഹൃത്തുക്കളുടേയുമൊക്കെ രൂപത്തിൽ ദൈവം അവതരിക്കുന്നുണ്ട്... പക്ഷേ ജീവിതത്തിന്റെ ഏറ്റവും വിഷമ സന്ധിയിൽ, ഈ ലോകത്ത് നമുക്ക് ആരുംതുണയില്ലാതാകുന്ന നിമിഷം ദൈവം ഒരാളുടെ രൂപത്തിൽ നമ്മുടെ അടുത്തേക്ക് വരും... നമ്മുടെ ജീവിതത്തെയാകെ മാറ്റി മറിക്കും... അങ്ങനെയൊരാൾ എല്ലാവരുടയുംജീവിതത്തിലുണ്ടാവും ....
എട്ട് വർഷത്തോളം ഒരു കുഞ്ഞുണ്ടാകില്ലായെന്ന ലേബലിൽ എനിക്ക് വേണ്ടപ്പെട്ടവരിൽനിന്നും,
സമൂഹത്തിൽ നിന്നും ഞാൻ എന്നെ ഒറ്റപ്പെടുത്തി ജീവിച്ച നിമിഷങ്ങളുണ്ട്.... എല്ലാട്രീറ്റ്മെന്റും വിഫലമായി നിരാശയുടെ കയങ്ങളിൽ മുങ്ങിത്താണ ദിവസങ്ങൾ... ഞാനെന്നവ്യക്തി തികഞ്ഞ പരാജയമാണെന്ന് വിധിയെഴുതിയ ദിവസങ്ങൾ.... എനിക്കാരുംഇല്ലാണ്ടായ ദിവസങ്ങൾ...
ഒരു സ്വപ്നം ... അതായിരുന്നു ജീവിതത്തിന്റെ വഴിത്തിരിവ്.... എന്നോ മറന്നു പോയ ഒരുസൗഹൃദത്തിലേക്ക് ഒരു തിരിച്ചു പോക്ക്... എന്റെ സ്വപ്നങ്ങളിലേക്കുളള ചവിട്ടു പടി... ജീവിതത്തിൽ സാധ്യമാകാത്തതെല്ലാം സാധ്യമാക്കിത്തന്ന ഒരു സ്വപ്നം ....
വായിക്കുവാനും എഴുതുവാനുമൊക്കെ ഒരു പാടിഷ്ടപ്പെട്ടിരുന്ന ഞാൻ ആ ലോകത്തേക്ക്‌വീണ്ടും എത്തിച്ചേരുവാൻ കാരണമായ ഒരു സ്വപ്നം, ഒരു സൗഹൃദം...
ഒരു പാട് മനുഷ്യർക്ക് നന്മയും, പ്രചോദനവുമായ ആ സൗഹൃദം എന്റെ ജീവിതത്തിലും ഒരുകൈയ്യൊപ്പ് അവശേഷിപ്പിച്ചു.... ഇനിയും എത്രയോ ജീവിതങ്ങളെ ആ വ്യക്തിയൂലെമാറ്റപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടാവാം....
എല്ലാ കുറവുകൾക്ക് മധ്യത്തിലും ഒരാളിലെ നന്മയെ കാണുവാൻ നമുക്ക്‌സാധിക്കുന്നിടത്തല്ലേ ദൈവം ഉണ്ടാകുന്നത്.... ഒരു നല്ല സൗഹൃദമുണ്ടാകുന്നത് ....
നന്ദി... ഈ ജീവിതം മുഴുവൻ ഒരു വലിയ കടപ്പോടെ ഓർത്തിരിക്കുന്ന ഒരു മുഖം...
ദൈവത്തിന്റെ രൂപത്തിൽ എന്റെ ജീവിതത്തിൽ അവതരിച്ച എല്ലാവരോടും നന്ദി!!!......
❤️
KR