My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, July 29, 2022

The IKIGAI Journey




 A well-deserved break with My Books!!…


അറിവിന്റെ ലോകത്തേക്ക്‌ നമ്മൾ തനിച്ച്‌ നടത്തുന്ന യാത്രകൾ‌ ഒരു ഹരമാണ്...


"The IKIGAI Journey" : A Practical Guide to Finding Happiness and Purpose the Japanese Way


by Hector Garcia and Francesc Miralles...


ഒരുപാട്‌ കേട്ടറിഞ്ഞ  പുസ്തകം വായിക്കുവാൻ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് ‌നാളുകൾ ഏറെയായി... തിരക്കുകൾ ക്കൊടുവിൽ തേടിയെത്തിയ വിശ്രമ ദിവസങ്ങളിൽ കൂടെക്കൂട്ടുവാൻ പറ്റിയ നല്ലൊരു സുഹൃത്തായി ഇക്കിഗായിയെ കൂടെക്കൂട്ടി...


നിങ്ങളുടെ ലക്ഷ്യങ്ങളെ പുൽകുവാൻ ഭാഗ്യത്തേയുംധനത്തേയും ആശ്രയിക്കാതെ സ്വന്തം കഴിവിനേയുംകഠിനാധ്വാനത്തേയും ആശ്രയിക്കുകയെന്നത്‌ എല്ലാവർക്കും അറിയാവുന്ന വസ്തുത വസ്തുതകളുടെ സയന്റിഫിക്ക്‌ തലങ്ങളിലേക്കുളള ഒരു യാത്ര...


നമ്മുടെ ജീവിത്തത്തിലെ ഓരോ കാര്യങ്ങൾക്കും നമ്മൾ ഒരു ഫീഡ്‌ബാക്ക്‌ കൊടുക്കന്നത്‌ നല്ലതാണ്...


 ചോദ്യങ്ങൾ നമ്മൾ നമ്മളോട്‌ തന്നെ ചോദിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെവളർത്തുകയാണ്;


Magical questions to ask Yourself to find the better person in You! 


“What should I STOP doing?

What should I KEEP doing?

What should I START doing?”


Live Your Life to its fullest extent.... ❣️


❤️

KR





Monday, July 4, 2022

ഒന്നുമില്ലെൻ കൈയ്യിൽ നേദിക്കുവാൻ ... G. Venugopal , Anish Nair

ചിലർ പാട്ടിനെ കേൾക്കുവാൻ ഇഷ്ടപ്പെടുന്നു...

ചിലർ പാട്ട്‌ കേട്ടുകൊണ്ട്‌ കാണുവാൻ ഇഷ്ടപ്പെടുന്നു...

ചിലർ അതിന്റെ വരികളെ അറിഞ്ഞ്‌അർത്ഥമറിഞ്ഞ്‌ ആത്മാവിനോട്‌ ചേർത്ത്‌ വെക്കുവാൻഇഷ്ടപ്പെടുന്നു...





ആൽബം:  ബ്രഹ്‌മാർപ്പണം

രചന: അനീഷ് നായർ

സംഗീതം: സജിത്‌ ശങ്കർ

ആലാപനം: G. വേണുഗോപാൽ




ഒന്നുമില്ലെൻ കൈയ്യിൽ നേദിക്കുവാൻ കണ്ണാ..

 ജന്മമതിനല്ലയോ...  ജന്മമതിനല്ലയോ

ഒന്നുമില്ലിനിയും പ്രാർത്ഥിക്കുവാൻ കണ്ണാ...

എന്നുളളിൽ നീയല്ലെയോ...എന്നുളളിൽ നീയല്ലെയോ...

                                   (ഒന്നുമില്ലെൻ....)


എന്തിനു രാവിലും കായാമ്പൂവിലും

ഘനശ്യാമവർണ്ണം ചാലിച്ചു നീ... (2)

മണ്ണിലും വിണ്ണിലും കാട്ടുകടമ്പിലും

എന്തിനു നിന്റെ മെയ്‌ ചേർത്തുവെച്ചു

എപ്പോഴും കാണുവാനാശിച്ചോരെൻ 

ജന്മമോഹങ്ങളെ നീ അറിഞ്ഞതല്ലേ

കൃഷ്ണാ അറിഞ്ഞതല്ലേ...

                                      (ഒന്നുമില്ലെൻ...)


എന്തിനു സന്ധ്യകൾ ചന്ദനം ചാർത്തിയെൻ 

ചിന്തയിൽ നിന്നെ കുടിയിരുത്തീ... (2)

എന്തിനു ഞാനാ പാഴ്മുളന്തണ്ടിലും 

നീ നിന്റെ ചുണ്ടിണ ചേർത്തു വെച്ചു....

എപ്പോഴും നിൻ നാമം പാടാൻ കൊതിച്ചൊരെൻ 

മോഹങ്ങളെ നീ അറിഞ്ഞതല്ലേ...

കൃഷ്ണാ അറിഞ്ഞതല്ലേ ...

                                         (ഒന്നുമില്ലെൻ...)


❣️

KR

Saturday, July 2, 2022

We will miss You Ammachi


 നാട്ടിൽ ചെല്ലുമ്പോൾ നമ്മളെ കാണുവാൻആഗ്രഹിക്കുന്നപലഹാരങ്ങളൊക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന കുറച്ച്‌ മനുഷ്യരുണ്ട്‌അതിലൊരാളായിരുന്നു ബിബിന്റെ വല്ല്യമ്മച്ചികാണുമ്പോൾ ഒരു നല്ല ചിരി സമ്മാനിച്ച്‌നമ്മളെ ചേർത്ത് നിർത്തി കുശലം പറഞ്ഞ്‌ ചോദിക്കും, "കൊച്ച്‌ എന്നാ വന്നേ?"... അവിടെ നിന്ന് പോരുവാൻ സമ്മതിക്കാതെപോരുമ്പോൾ "തിരിച്ച്‌ പോകുന്നതിനു മുൻപ്‌ ഒന്നൂടി വന്ന് കണ്ടിട്ട്‌ പോണേഎന്ന് പറഞ്ഞ്‌ യാത്ര അയക്കുന്ന അമ്മച്ചി ഇനി ഓർമ്മകളിൽ." ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ അമ്മച്ചിയെ കണ്ടപ്പോൾ അറിയാമായിരുന്നു ഇനി ഒരു കൂടിക്കാഴ്ച്ചയില്ലായെന്ന്.

നാട്ടിലേക്കുളള ഓരോ യാത്രയിലും കാണുവാൻ സാധിക്കുന്നവരെയെല്ലാം കണ്ട്‌ തിരികെ മടങ്ങിവരിക.... ഇനിയത്തെ യാത്രയിൽ ആരൊക്കെ നമുക്ക്‌ വേണ്ടി  കാത്തിരിപ്പുണ്ടാവുമെന്ന് അറിയില്ല..... ഓരോ മനുഷ്യരെയും ഓർമ്മകളുടെ ഏടുകളിലേക്ക്‌ യാത്രയാക്കി മരണവും കൂടെത്തന്നെയുണ്ട്‌..


🙏

KR