തനിച്ചല്ലൊരിക്കലും...
CHAT SHOW
അഡ്ലെയിഡ് നിവാസിയായ അനീഷ് നായർ വരികൾ എഴുതി , ശിവദാസ് വാര്യർ മാഷ്സംഗീതം നൽകി, ഗാനഗന്ധർവ്വനായ പദ്മവിഭൂഷൺ Dr. K. J. യേശുദാസ് പാടിയ“തനിച്ചൊന്ന് കാണാൻ" എന്ന വീഡിയോ ഗാനത്തിന്റെ അണിയറ പ്രവർത്തകരെപരിചയപ്പെടുത്തുന്ന "തനിച്ചല്ലൊരിക്കലും" എന്ന ചാറ്റ് ഷോ! അഡ്ലെയിഡിൽ നിന്നും, ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ഇതിന്റെ അണിയറ പ്രവൃത്തകർ ഇതിൽപങ്കുചേരുന്നു.
ഇതിനോടകം 100K-ക്ക് മുകളിൽ കാഴ്ച്ചക്കാരിലേക്ക് എത്തിച്ചേർന്ന മനോഹരമായവീഡിയോ ഗാനത്തിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു 👇
മാനസികമായ ഒരുപാട് പ്രതിസന്ധികൾക്കിടയിൽനിന്ന് കൊണ്ട് ഷൂട്ട് ചെയ്യേണ്ടി വന്ന ഈ ചാറ്റ് ഷോ ഒരു പാട് പരിമിതികൾക്കുളളിൽ നിന്ന് കൊണ്ടാണ് നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നത്!
"തനിച്ചൊന്ന് കാണാൻ" എന്ന ഗാനം അനീഷ് നായർ എന്ന കലാകാരന്റെ അർപ്പണ ബോധത്തിന്റേയും, കഠിനാധ്വാനത്തിന്റേയും ഫലമാണെങ്കിൽ, "തനിച്ചല്ലൊരിക്കലും" എന്ന ചാറ്റ് ഷോ അദ്ദേഹം ഈ പാട്ടിനു പിൻപിൽ പ്രവൃത്തിച്ചവർക്ക് വേണ്ടി ഹൃദയം നിറഞ്ഞ് നൽകുന്ന ഉപഹാരമാണ്!
ചില മനുഷ്യരെ നമ്മൾ കേൾക്കുമ്പോളാണ് അവർ എന്താണെന്ന് നമുക്കറിയുവാൻ സാധിക്കുന്നത്; അങ്ങനെ കേൾക്കുമ്പോൾ നാം അറിയാതെ തന്നെ അവർക്കും നമുക്കും ഇടയിലുളള ദൂരം കുറയുന്നു, മനുഷ്യത്വ പരമായ ചേർത്തുപിടിക്കലുകളിൽ നമ്മൾ അവരായ് മാറുന്നു!...
കൂടെ നിന്ന് താങ്ങായ എല്ലാവർക്കും നന്ദി!..
Anish Nair: ഈ പ്രൊജക്ടിൽ ആശയ പരമായും, ക്രിയേറ്റീവായും നിന്ന്, ഡബിംങ്ങെന്ന വലിയ കടമ്പ; നാലു ദിവസം ഉറക്കം കളഞ്ഞ്, വിശ്രമമില്ലാതെ ചെയ്ത് ഈ വർക്ക് സമയത്ത് ഇറക്കുവാൻ പരിശ്രമിച്ച ശ്രമങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി!🙏🙏
Refeek Mohammed: നാട്ടിൽ നിന്ന് വന്നതിന്റെ അടുത്ത ദിവസം തന്നെ ഷൂട്ടിനു വന്ന്ഞങ്ങളെ സഹായിക്കുകയും, കൈരളി റ്റിവിക്ക് വേണ്ടി ഇക്കായും, പർവ്വീൺ താത്തയും, കുട്ടികളും എന്റെ ഒപ്പം ഉറക്കം ഒഴിച്ചിരുന്ന് എഡിറ്റിംങ്ങിനു സഹായിക്കുകയും ചെയ്തതിൽ ഒരുപാട് ഒരുപാട് നന്ദി!.🙏🙏
Sajimon Joseph: സജിച്ചായാ ... കൂടെ നിന്ന് നമ്മുടെ ചർച്ചകളിലൂടെ നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടാക്കി, ഒരു ദിവസം മുഴുവൻ ഡബ് ചെയ്ത് ഒരു പാട് ബുദ്ധിമുട്ടീന്ന്ന് അറിയാം ... നന്ദി .. നൽകിയ എല്ലാ സഹായങ്ങൾക്കും! 🙏🙏
Preethi Jaimon: സ്വാദിഷ്ടമായ ഒരു ലഞ്ച് ഒരുക്കിത്തന്ന് ഷൂട്ട് ചെയ്ത തളർന്ന ഞങ്ങൾക്ക് ഒരാശ്വാസം നൽകിയത് നന്ദിയോടെ ഓർക്കുന്നു. നൽകിയ എല്ലാ സപ്പോർട്ടിനും നന്ദി!🙏🙏
Aju John: തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നതിനു ഒരുപാട് നന്ദി ..🙏🙏
Adarsh Ranjith: Liquid 9 Media - വളരെ കുറഞ്ഞ സമയപരിധിക്കുളളിൽ നിന്ന് കൊണ്ട് എഡിറ്റിംങ്ങ് മനോഹരമായ് ചെയ്ത ആദർശിനു നന്ദി! Appreciating Your hard work and dedication!
Binu Charutha: നല്ലൊരു പോസ്റ്റർ, മനോഹരമായ റ്റൈറ്റിൽ ഡിസൈൻ ചെയ്തു തന്നതിനു ഒരുപാട് നന്ദി!
Special Mention: വാര്യർ മാഷ്, മാധവേട്ടൻ, മനോജ്, ദീപ്തി ദാസ്, ജസ്റ്റിൻ ചേട്ടൻ, പോൾജസ്റ്റിൻ, Dr. ശ്രീലേഖ, മനോജ് ബോംബെ, മുഹമ്മദ് ഫാഹിം, ശിൽപ, രാധിക, ബിബിൻ കുര്യാക്കോസ്.
❣️
KR