My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, July 22, 2023

തിരികെ ഒരു യാത്ര!...




എന്തിനായിരുന്നൂ  തിക്കും 

തിരക്കുകളും?..

എന്തിനായിരുന്നൂ  പടയോട്ടം?...

എന്തിനായിരുന്നൂ ഞാനെന്നെ 

മറന്ന്,

എന്റെ സ്വത്വത്തെ വെടിഞ്ഞീ യാത്രകളൊക്കെയും?...

ദിക്കെന്തെന്നറിയാതെദിഗന്തങ്ങ-

ളറിയാതെ,

എന്തിനെന്നറിയാതെഎന്തിനെ-

യെല്ലാമോ,

തേടിയുളള യാത്ര!...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


കാലം കൽപ്പിച്ചു നൽകിയ 

ദേശങ്ങളിൽ

കാണാത്തഇനിയും കാണുവാ-

നിടയില്ലാത്ത

കൂട്ടത്തിൽ കൂടെയോടിയ 

കുറച്ച്‌ മനുഷ്യർ..

ആത്മാവിന്റെ ഭാഗമായ്‌ കൂടെ 

ചേർന്നവർ...

ആത്മാംമശമാണെന്നറിഞ്ഞിട്ടും ആത്മബന്ധങ്ങളെ

കാണരുതെന്നാശിച്ച്‌ ദൂരേക്ക്‌ 

അകന്നവർ...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


ആത്മാവിന്റെ പാതി പകുത്ത്‌ 

ജന്മം നൽകിയവർ,

ഉളളിലൊളിക്കും സ്വപ്നങ്ങൾക്ക്‌ 

ചിറകുകൾ നൽകിയവർ

ഒരു നോക്ക്‌ കാണുവാനാശിച്ച്‌ അകലങ്ങളിലിരിക്കുന്നവർ...

വരവും കാത്തുമ്മറപ്പടിയിലിരുന്ന്‌ വാർദ്ധക്യത്തെ പുണർന്നവർ...

അന്ത്യനാളിലൊരു‌നോക്ക്‌ കാണാതെ

മരണത്തെ വരിച്ചവർ...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


നാടായനാടെല്ലാം ഓട്ടം തികച്ച്‌

ഞാനുമെത്തീ-

ഒച്ചപ്പാടുകളില്ലാത്ത ഓട്ടങ്ങളില്ലാത്ത 

ജീവിത സായാഹ്നത്തിൽ...

പിൻ തിരിഞ്ഞു നോക്കുമ്പോൾ

ഞാനറിഞ്ഞൂ-

തേടിപ്പോയവരില്ലാതേടിവന്നവരില്ലാ-

കൂടെയോടിയവരാരുമില്ലാ...

നടന്ന വഴികളിലിനി തിരികെ 

ഒരു യാത്രയുമില്ലാ,

തനിച്ചായ പാന്ഥാവിലിനിയനവധി

കാതങ്ങളുമില്ലാ...


കാഴ്ച്ചകൾ മങ്ങിയ ജീവിതത്തിലെ 

മായക്കാഴ്ച്ചകളെ മറന്ന് 

ഞാനിന്ന് പോകുന്നൂ എന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌..


മരണമേ

നീയെന്ന സത്യത്തിലേ-

ക്കോടിയെത്തുവാൻ മാത്രമല്ലോ

ഞാനീ തികച്ചയീ ഓട്ടങ്ങളെല്ലാ-

മെന്നയുൾക്കാഴ്ച്ചയിലേക്ക്‌

തിരികെ ഒരു യാത്ര!....


❣️

KR

Thursday, July 20, 2023

Dear Moms & Dads


A letter to Moms & Dads who take care of children of not their own…


നമ്മൾ ജന്മം നൽകാത്ത ഒരു കുഞ്ഞിനെ വളർത്തുന്ന അമ്മമാർക്ക്‌അച്‌ഛന്മാർക്കുളള ഒരു കത്ത്‌....


ജീവിതത്തിൽ നമുക്ക്‌ സ്വന്തമല്ലാത്ത എന്തിനോടും നമുക്ക്‌ ചെറിയൊരു അകൽച്ച ഉണ്ടാകുംകെസിയ എന്ന പെൺകുഞ്ഞ്‌ എന്റെ ജീവിതത്തിൽ വന്നപ്പോൾ എനിക്കെന്തേ എന്റെ മകളെപ്പോലെ അത്രമേൽ ആഴത്തിൽ ചേർത്ത്‌ പിടിക്കുവാൻ സാധിക്കുന്നില്ലായെന്ന് ഓർത്ത് ‌വിഷമിച്ച ദിനങ്ങളുണ്ട്‌ ജീവിതത്തിൽരാത്രിയിൽ രണ്ട്‌ പെൺകുഞ്ഞുങ്ങളേയും ചേർത്ത്‌ പിടിച്ച്‌ കട്ടിലിൽ കിടക്കുമ്പോൾ കെസിയയുടെ ഭാഗത്ത്‌ എപ്പോഴും ഒരു "ഗ്യാപ്‌അനുഭവപ്പെടുംജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോൾ ഞാൻ റെൻസിയോട്‌ ചോദിച്ചൂ... "എന്താണ് ഞാനവിടെ പരാജയപ്പെടുന്നതെന്ന്?" ... അവൾ എനിക്ക്‌ നൽകിയ മറുപടി, "ഒരു വശത്ത്‌ നീ അവളെ ചേർത്ത്‌ പിടിക്കുമ്പോൾ മറുവശത്ത്‌ എന്റെ ആത്മാവ്‌ കൊണ്ട്‌ ഞാനവളെ നിന്നേക്കാൾ ഗാഢമായ്‌ ചേർത്ത്‌‌ പിടിക്കുന്നൂനിനക്ക്‌ അനുഭവപ്പെടുന്നത്‌ ഒരു "ഗ്യാപ്പല്ല‌", ഞാൻ അവളെ പൊതിഞ്ഞു നിൽക്കുന്ന എന്റെ "നിറവാണത്‌"... എന്റെ നിറവിൽ നിനക്കവളെ ചേർത്ത്‌ പിടിക്കുവാൻ സാധിക്കാത്തത്‌ ഒരിക്കലും ഒരു തെറ്റല്ലാ... " ഒരു നിമിഷം  പ്രപഞ്ചം മുഴുവൻ എനിക്ക്‌ മുൻപിൽ നിന്നിലൂടെ ഞാനെന്ന വ്യക്തിത്വത്തിന്റെ ഉൾക്കാഴ്ച്ചകളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നത്‌ ഞാനറിഞ്ഞൂ... നിന്നെ അറിഞ്ഞ എനിക്ക്‌ ഇനി നീ തെളിക്കുന്ന വഴികൾ സത്യമെന്ന് ഞാൻ വിശ്വസിക്കുന്നൂ... 


A lesson from life sometimes is an eye opener to the rest of your path. The entry of Kesia into my life took me to a different path in my life. I used to experience a “gap” since she has been joined with me. It just bothered me throughout. I always ponder why I am feeling that gap. When they go to bed, they both sleep on my sides. Still, the “gap” was so evident within me. One day, I asked Kesia’s Mom why should I feel this. The answer from Her made me to cry. ( I believe in Soul presence). Kesia’s Mom said “Do You know a truth? Even if you hold her so close to your heart, I keep my daughter close to my soul... You are not experiencing the “gap”... It is the “fullness of my love”...  When she sleeps on your side, I am holding her on other side... When we both holds her together, how come it feels like a gap... It is the fullness of Love...” She left me with no words to express... Thanks Rency.. You are a beautiful SOUL...❤️


❤️

KR

Monday, July 3, 2023

പൗർണ്ണമി..❣️



 അഗ്നിയിൽ സ്ഫുടം 

ചെയ്തർക്കനി-

ലലിഞ്ഞവളിന്നിനി-

പൂർണ്ണയായ്‌

നിശയെ പരിണയിക്കും

പൗർണ്ണമി തിങ്കളിൽ!

പ്രണയത്തിൻ

പൂർണ്ണിമയിലിന്നവൾ,

പാണന്റെ പാട്ടിലെ-

യീണമായ്‌പാതി

പകുത്തെടുത്തുടലിന്റെ

താളമായ്‌ചന്ദ്രികയി-

ലലിഞ്ഞൊരു ചന്ദ്ര-

കാന്തമായ്‌നീല

നിശീഥിനിയായ്‌

പാർവണേന്തു മുഖിയായ്‌ 

പാരിജാത മലരായ്‌

പാൽ നിലാവിൽ 

കുളിച്ചൊരു പാതിരാ-

വിലവൾ പവിത്രയായ്‌

പാതി വ്രതയായ്‌...

❣️

KR