കുടുംബത്തിന്റെ കണ്ണികൾ അറ്റു പോയിക്കൊണ്ടേയിരിക്കുന്നൂ...
കുട്ടിക്കാലം മുതൽ നമ്മുടെ ഹൃദയത്തിൽ വേരൂന്നിയ മുഖങ്ങളും ഓർമ്മകളും എന്നന്നേക്കുമായ് കാലയവനികക്കുളളിൽ മറയുമ്പോൾ കണ്ണുനീരോടെ അവർക്ക് യാത്രാ മംഗളങ്ങൾ നേരുവാൻ മാത്രമേ നമുക്ക് സാധിക്കൂ...
6 ആങ്ങളമാർക്ക് 4 പെങ്ങമ്മാർ... മൂന്നാമത്തെ പെങ്ങളാണ് ലില്ലി ആന്റി... കുട്ടിക്കാലത്ത് വേനലവധിക്ക് ഓരോ ആന്റിമാരുടേയും വീട്ടിൽ പോയി അവധി ആഘോഷിക്കാറുണ്ടായിരുന്നൂ... മണർകാട്ടുളള ആന്റിയുടെ വീട്ടിൽ പോയി നിൽക്കുവാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നൂ... വളരെ സ്നേഹം നിറഞ്ഞ ഇടപെടലും, ഹോട്ടലിലെ സുഭിഷമായ ആഹാരവും.. ആര് അവിടെ ചെന്നാലും അപ്പാപ്പിയും ആന്റിയും വളരെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കും... ഭക്ഷണം കഴിക്കാതെ ആരേയും വിടില്ല അവിടെ നിന്ന്.... ആന്റി ആയിരുന്നു പാചകത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തിരുന്നത്... അപ്പാപ്പി കൗണ്ടറിൽ ഇരുന്ന് വളരെ ഹൃദ്യമായ ചിരിയോടെ ആളുകളെ സ്വീകരിച്ചിരുന്നൂ... ഇനി ആ ചിരി അവിടെയില്ല... 🥹🥹..
വെളുപ്പിനെ രണ്ട് മണിക്ക് കോൾ വന്നപ്പോൾ അറിയാം എന്തെങ്കിലും ദുഃഖവാർത്തയായിരിക്കുമെന്ന്... ഒരു മരണത്തിന്റെ ആഘാതത്തിൽ നിന്ന് കര കയറുന്നതിനു മുൻപ് മറ്റൊരു മരണവും കൂടി... 😥😥😥
അപ്പാപ്പി... എല്ലാവർക്കും നിങ്ങളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുളളൂ... നിങ്ങളെപ്പോലെ നല്ല മനസ്സുളളവർ ഈ ഭൂമിയിൽ വിരളമാണ്... നന്ദി ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക് വന്നതിന്... ഞങ്ങളുടെ ആന്റിയെ ഏറ്റവും സ്നേഹത്തോടെയും, ബഹുമാനത്തോടെയും കരുതിയതിന്...🙏🙏🙏🙏
You were one of the most beautiful souls in this world… 🤍🤍🤍🙏🙏🙏 🤍🤍🤍
With Respect & Love
All of Us…🤍🤍