എല്ലാ
മനുഷ്യരും അവരുടെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്താന്‍ കൊതിക്കുന്ന ഒന്നാണ് അവരുടെ
സ്വപ്നങ്ങള്‍. ചില സ്വപ്നങ്ങള്‍ യാഥാര്ത്ഥൃമാകാറുണ്ട്, ചിലവ പരാജയങ്ങളും.
ഒരുവന് തന്റെ സ്വപ്നങ്ങള്‍ യാഥാര്ത്ഥൃമാക്കിയാല് ജീവിതം അവനെ വിജയി എന്നു
വിളിക്കും, അതേസമയം ഒരുവന് തന്റെ സ്വപ്നങ്ങള്‍ നഷ്ടപെടുമ്പോള്‍ അവന് ജീവിതം ഒരു
പരാജയം ആയി തോന്നുന്നു. എന്നാല്‍ വിജയിച്ച സ്വപ്നങ്ങളും പരാജയപെട്ട സ്വപ്നങ്ങളും
ഒരാളില്‍ പ്രതിഫലിക്കപ്പെടുമ്പോള്‍ അയാളെ അനുഭവജ്ഞാനി എന്നു ലോകം വിളിക്കുന്നു.
എന്നിരുന്നാലും ചില സ്വപ്നങ്ങള്‍ നമ്മുടെ ഹൃദയത്തോട് എത്ര ചേര്‍ത്തു
നിര്‍ത്തിയാലും അവ എപ്പോഴും സ്വപ്നങ്ങള്‍ ആയി തന്നെ അവശേഷിക്കും, നമ്മള് അതിനെ
വിധി എന്നു വിളിച്ച് ആശ്വസിക്കും..
"Certain dreams will always remain as dreams, even if you tie them
very close to your heart, and let it be as it is.."
KARTHIKA