കുഞ്ഞേ നീയെനിക്കായി ജനിച്ചുവെന്ന്
ഞാൻ അറിഞ്ഞ നാൾമുതൽ
എന്നിലെ മാതൃത്വം തുടിക്കുന്നു
നിന്നെ ഒരു നോക്ക് കാണുവാൻ
അമ്മ തൻ സ്നേഹമാം അമ്മിഞ്ഞപാൽ
നിന്റെ ചുണ്ടിൽ ഇറ്റിക്കുവാൻ സാധ്യമല്ലെന്ന്
ഞാൻ ഒരു വേള അറിയുന്നുവെങ്കിലും
കരുതുന്നു ഒരു ജന്മത്തിൻ മതൃസ്നേഹം നിനക്കായി
പൊന്നു കുഞ്ഞേ ഈ അമ്മതൻ കൈകളിൽ
നിന്നെ ഒന്ന് കോരിയെടുത്ത് വാരിപ്പുണരുവാനും
എന്റെ നെഞ്ചോട് ചേർത്ത് എന്റെ നെഞ്ചിലെ
ചൂട് നിനക്ക് പകരുവാനും ഞാൻ മോഹിക്കുന്നു
ഈ മാതാവിൻ ജന്മം സാർത്ഥകമാക്കുവാൻ
ഈ ഭൂമിയിൽ പിറന്ന എന്റെ മാലാഖയാണു നീ
എത്രയോ കാതങ്ങൾ അകലെയാണെങ്കിലും
നിന്നെ ഞാൻ അറിയുന്നു എന്റെ മാതൃത്വത്തിലൂടെ
നിന്റെ ജനനം ഈ പാരിതിൽ നിറക്കട്ടെ
സ്നേഹമെന്ന ജീവാമൃതത്തിൻ കണങ്ങൾ
നിന്നിലെ നന്മയും കാരുണ്യവും
വഴികാട്ടീടട്ടെ നിന്റെ ജീവിത പാന്ഥാവിലെന്നും
നേരുന്നു നന്മകൾ പ്രിയ മകളെ നിനക്കായി
ഒരുപാട് വാത്സല്യത്തോടെ നിന്റെ അമ്മ...
LOVE YOU MY BABY..