ഇന്ന് ഫെബ്രുവരി 20 ...
ഓർമ്മകൾക്ക് മരണമുണ്ടായുരുന്നെങ്കിൽ 2015 ഫെബ്രുവരി ഇരുപത് എന്ന ദിവസം ഇന്നിന്റെ ഓർമ്മകൾക്ക് അന്യമാകുമായിരുന്നു എനിക്ക്. പക്ഷേ ഇന്നലകളുടെ ഗൃഹാതുരത്വവും പേറി ഒരു സ്വപ്നമായി നീ അന്ന് എന്നിലേക്ക് വന്നണഞ്ഞപ്പോൾ അത് തുറക്കുന്നത് ജീവിതത്തിന്റെ പുതിയ ഒരു അദ്ധ്യായത്തിലേക്കായിരിക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...
നീയറിഞ്ഞ എന്നിലെ സ്വപ്നം ...
ഇന്ന് എല്ലാം ഒരു ഓർമ്മയായി മാറിയിരിക്കുന്നു...
എല്ലാം ഒരു സ്വപ്നവും....
ആ സ്വപ്നങ്ങളുടെ ആകെ തുക എന്റെ ജീവിതവും...
അക്ഷരങ്ങൾക്കൊണ്ട് ചിരിക്കുവാൻ ശ്രമിച്ച്
പുതിയ സ്വപ്നങ്ങളെ തേടുന്നു
അവിടേയും ആരും കാണാതെ ഞാൻ കരയുന്നു
കൈകൾ കൂപ്പി യാചനകളുമായി അപേക്ഷകളുമായി
ചാരെ അണഞ്ഞിട്ടും
തനിയെ യാത്ര ചെയ്യുവാൻ ഓതി ഈ ജീവിതം..
സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനു മാത്രമാണീ
ജീവിതമെന്ന വിശ്വാസത്താൽ
അതിന്റെ നന്മയാൽ തുടരുന്നീ ജീവിത യാത്ര
എല്ലാ വേദനകളും പിണക്കങ്ങളും തീരുമെന്നാശിക്കുന്നു
എന്റെ മരണത്താൽ..
അതും വേറൊരു സ്വപ്നം, അതിലേക്കിനി എത്ര കാതങ്ങൾ...
നന്ദി ...
ഒരു സ്വപ്നമായി എന്നിൽ വന്ന്
ഞാൻ തേടിയ പ്രണയത്തിൻ പൂർണ്ണതയെ
എനിക്കായി നൽകി
വീണ്ടുമൊരു സ്വപ്നമായി എന്നിൽ അലിഞ്ഞ