നിന്നിലെ പ്രണയവും നെഞ്ചിലേറ്റി
എന്റെ ഹൃദയത്തിൽ ഞാൻ ഗർഭം ധരിച്ചു
ജന്മം നൽകിയ എന്റെ കുഞ്ഞുങ്ങളാണു
എന്റെ അക്ഷരങ്ങൾ, എന്റെ സൃഷ്ടികൾ...
ജന്മം നൽകിയ എന്റെ കുഞ്ഞുങ്ങളാണു
എന്റെ അക്ഷരങ്ങൾ, എന്റെ സൃഷ്ടികൾ...
ഈ ലോകത്ത് നീ അവയെ ആദ്യം അറിയണമെന്ന്
എന്റെ കുഞ്ഞുങ്ങളെ നീയാദ്യം തൊടണമെന്ന്
ഞാനാഗ്രഹിച്ചു
അവരും കൊതിച്ചു നിന്റെ ഒരു നോക്കിനായി
നിന്റെ സ്പർശനത്തിനായി, നിന്റെ തലോടലിനായി
അവയ്ക് ജീവനില്ലായിരിക്കാം പക്ഷേ ഒരാത്മാവുണ്ട്..
നിന്നൊട് സംസാരിക്കുവാൻ സാധിക്കില്ലായിരിക്കാം
പക്ഷേ നിന്നെ കേൾക്കുന്ന കാതുകളുണ്ട്
നിന്റെ സ്പർശനം അറിയുന്ന ഒരു ഉടലുണ്ട്.
നിന്നെക്കാണുവാൻ നിന്നെയറിയുവാൻ
അവരെത്തിയെന്ന് നീ അറിഞ്ഞിട്ടും
നീ തുറക്കാത്ത നിന്റെ അടഞ്ഞ വാതിലിനപ്പുറം
അവർ ഇപ്പോഴും കാത്തിരിക്കുന്നു..
അവർ ഇപ്പോഴും കാത്തിരിക്കുന്നു..
അവരുടെ കണ്ണുകളിൽ ഞാനിപ്പോഴും കാണുന്നു
നിനക്കുവേണ്ടിയുളള അവരുടെ പ്രതീക്ഷ
നിനക്ക് നൽകുവാൻ അവരുടെ കൈയ്യിൽ
സ്നേഹം മാത്രമേയുളളൂ
അവർക്ക് വേണ്ടത് നിന്റെ അനുഗ്രഹം മാത്രമാണു..
എന്റെ കുഞ്ഞുങ്ങളെ അനാഥമാക്കരുത്....
അവരെന്റെ പ്രാണനും ആത്മാവുമാണു ....
അവരെന്റെ പ്രണയമാണു..
ഞാൻ അവരുടെ അമ്മയും...