ഒരു വിഷാദ ഛായയാണു
എന്തിനാണു നീ ഇത്രമേൽ ക്രൂരമാകുന്നത്
നീയും അതിൽ വേദനിക്കുന്നോ!!
നിനച്ചിരിക്കാതെ നീ കടന്നു വരുമ്പോൾ
നീ ഒന്നുമേ നോക്കുന്നില്ലാ
മുഖമോ,വർഗ്ഗമോ,ജാതിമത,പണ്ഡിതപാമര
തരം തിരിവുകളോ ഒന്നും
ജീവിതത്തിൽ ആരും ക്ഷണിക്കാൻ ആഗ്രഹിക്കാത്ത
എന്നാൽ ആരുടേയും ക്ഷണനത്തിനു
കാത്തു നിൽക്കാത്ത ഒരേയൊരു അഥിതി
നീ മാത്രമാണു, നീ മാത്രം
നിനക്ക് ആഥിത്യം അരുളുമ്പോൾ പിടയുന്നു
നെഞ്ചകം നീറുന്നു മാനസ്സം
കണ്ണുനീർച്ചാലുകൾക്ക് നീ വഴിവെട്ടി കാത്തിരിക്കുന്നു
നിതാന്തമായി ഒഴുകി ഇറങ്ങുവാൻ
മരണമെന്നത് ജീവിത സത്യമെണെന്ന ഞ്ജാനത്തിലും
നിന്നെ ഓർമ്മിക്കുവാൻ ആരുമില്ല
നിന്നിൽ നിന്ന് ദൂരെ ഓടിയൊളിക്കുവാൻ
മാനവൻ തേടുന്നതോ സ്വപ്നങ്ങളെ
എല്ലാ പഴികളും മൗനമായി നീ ഏറ്റെടുക്കുമ്പോൾ
ആരുമേ അറിയുവാൻ ആഗ്രഹിക്കുന്നില്ലാ
നീയെന്നത് എല്ലാ വേദനകളിൽ നിന്നുമുളള
ചിരകാല മോചനവും നിത്യശാന്തിയുമെന്ന്.
2016-ൽ മരണത്തിന്റെ സംഹാര താണ്ഡവത്തിൽ നമ്മുടെ ഇടയിൽ നിന്നും വേർപ്പെട്ടുപോയ നല്ല കലാകാരന്മാർക്കു വേണ്ടി... പ്രശസ്തരല്ലാത്ത ഒരു പിടി നല്ല മനുഷ്യ ജന്മങ്ങൾക്കായും...
നിങ്ങളിപ്പോൾ സ്വതന്ത്രരാണു, ജീവിതത്തിന്റെ എല്ലാ കഠിനതരങ്ങളായ അനുഭവങ്ങളിൽ നിന്ന്. ഇനി നിങ്ങൾക്ക് സ്വസ്ഥമായി ഉറങ്ങാം.. അവിടെ പ്രാരാബ്ദങ്ങളില്ല .. ജയപരാജയങ്ങളില്ലാ.. നിങ്ങളെ വേദനിപ്പിക്കുവാനും ആരുമില്ലാ.. നിങ്ങളുടെ വേർപ്പാടിൽ നിങ്ങളെ സ്നേഹിച്ചിരുന്നവർ വേദനിച്ചേക്കാം .. പക്ഷേ ആ വേദനയും കാലം തന്റെ കൈകളിലേന്തി അവർക്ക് ധൈര്യവും തുണയുമായി നിൽക്കും..
നിന്ത്യശാന്തി നേർന്നുകൊണ്ട്
കാർത്തിക..
Please Safeguard Youself from the alcohol.
Realize that it's taking your life away from you.
Please Stay away from the booze.