എല്ലാമൊരു വിശ്വാസമാണു...
അവിടെ മറുപടികളില്ല..
കാത്തിരിപ്പുമില്ല...
ചിലപ്പോൾ തോന്നും
എല്ലാം എന്റെ മാത്രം സ്വാർത്ഥതയല്ലേയെന്ന് ..
മനസ്സു തുറന്ന് എന്തൊക്കെയൊ എഴുതണമെന്ന് ആഗ്രഹിക്കും..
പക്ഷേ മറുപടികളില്ലാത്ത ആ അക്ഷരങ്ങൾക്ക് ഇനിയും
കാത്തിരിക്കുവാൻ മാത്രമാണു വിധിയെന്ന് ചിന്തിച്ച്
എല്ലാം ചിന്തകളുടെ ലോകത്തിനു സമർപ്പിക്കും
ചിന്തകൾ അവയെന്നെ കൊണ്ടെത്തിക്കുന്നത്
എപ്പോഴും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾക്ക് മുൻപിലും...
ഉത്തരം അറിയണമെന്ന് എന്റെ മനസ്സ് വാശിപിടിക്കുമ്പോഴും
ഹൃദയത്തിന്റെ കോണിൽ ഇരുന്ന് ആരോ മന്ത്രിക്കും
മൗനത്തിനുളള ഉത്തരം മൗനം മാത്രമാണു
അതേ ആ മൗനത്തോടെ
ഞാനും പടിയിറങ്ങുകയാണു..
അറിയാം ക്ഷണനങ്ങളില്ലായിരുന്നുവെന്ന്..
എന്നിട്ടും വെറുതെ..
വീണ്ടും പടികൾ കയറിയപ്പോൾ
ഞാൻ കണ്ടു അതേ പ്രകാശം..
എന്റെ ജീവിതത്തിൽ ,
എന്റെ ആത്മാവിൽ തെളിഞ്ഞ
ആ വെളിച്ചമായിരുന്നു..
എന്റെ അക്ഷരങ്ങൾ , എന്റെ പ്രണയം,
എന്റെ സ്വ്പ്നങ്ങൾ, എന്റെ സൗഹൃദം...
എന്റെ യാത്രകൾ തുടരുന്നു..
ആ ജ്യോതിയുടെ ഉറവിടം തേടി..
ചുറ്റും അലയടിക്കുന്ന പ്രതിസന്ധികളെന്ന
കാറ്റിന്റെ ദിക്കിൽ നിന്നും
അണയാതെ കൈകളിലേന്തുന്നു
ജീവിത പാത്ഥാവിൽ എന്നെ നയിക്കുവാൻ
അണഞ്ഞ ആ പ്രകാശത്തെ..
എന്റെ സ്വപ്നവും അതായിരുന്നു
പ്രതീക്ഷകൾ അസ്തമിക്കാത്ത
ആ സ്വപ്നം ഭൂമിയിലേക്കുളള
ഒരു യാത്ര..
പ്രണയത്തിന്റെ പൂർണ്ണതക്കായുളള
ഒരു യാത്ര....
വെറുതെ...
കാർത്തിക..