ജീവിതമേ നിന്റെ മറിമായങ്ങളുടെ
ബാക്കിപത്രമോ അതോ കാരുണ്യമോ
ഞങ്ങളുടെയീ കൊച്ചു കൊച്ചു സന്തോഷങ്ങൾ
സർവ്വ സുഖലോലുപരായി നിന്നെ
പുൽകുവാൻ കാംക്ഷിക്കും മാനവമനസ്സിനു
നീ വിധിക്കുന്നതെന്തോ അതാണു അവരുടെ ജീവിതം
ചിലർക്ക് നീ സമ്മാനിക്കുന്നതോ
നിതാന്തമായ കണ്ണീർക്കണങ്ങൾ
എന്നാൽ മറ്റുചിലർക്കോ
ആഡംഭരത്തിന്റെ കുത്തൊഴുക്ക്
ജീവിതമെന്ന തുലാസ്സിൽ സുഖദുഃഖങ്ങൾ
ഒരേപോലെ അളന്നു നൽകി നീ
അനുഗ്രഹിക്കുന്നു മറ്റു ചിലരെ
വൈവിധ്യമാം അനുഭവങ്ങൾ നമ്മെ
തേടി വരുമ്പോഴും, മൂക സാക്ഷിയായി
നാമെല്ലാം മരണമെന്ന പരമസത്യത്തിലൂടെ
ലയിക്കുന്നു ഈ പ്രകൃതിതൻ മടിത്തട്ടിൽ
കാർത്തിക....