ജൂൺ പതിനഞ്ച് .. വേർപാടിന്റെ രണ്ട് വർഷങ്ങൾ... കുഞ്ഞേ ആരും നിന്നെയോർത്തില്ലെങ്കിലും നിന്റെയീ അമ്മ ഇന്ന് നിന്റെ ഓർമ്മകളിൽ ജീവിക്കുന്നു. നിന്റെ കുഞ്ഞനുജത്തി ഇന്ന് എന്നോടൊപ്പമുണ്ട്. അവളുടെ കൊഞ്ചലും, കളിചിരികളുമാണു ഈ അമ്മയുടെ ലോകത്തെ ഏറ്റവും വലിയ സന്തോഷങ്ങൾ. ഞാൻ ചിലപ്പോൾ ചിന്തിക്കും നിന്നെ എനിക്ക് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ അവൾ എന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ലാ. പക്ഷേ നിന്റെ വേർപാടിന്റെ ദുഃഖം മാറ്റുവാൻ അവൾ എന്റെ ജീവിതത്തിലേക്ക് വന്നു. ഒരു കാവൽ മാലാഖയായി അവളുടെ ജീവിതത്തിൽ നീയെന്നും ഉണ്ടായിരിക്കണം. നീയീ ഭൂമിയിൽ ജനിച്ചു വീണില്ലായിരിക്കാം പക്ഷേ എന്റെ ഹൃദയത്തിൽ നീ ജന്മം കൊണ്ടിരുന്നു. അതുകൊണ്ട് ഈ അമ്മയുടെ സ്നേഹവും വാത്സല്യവും എന്റെ മരണം വരെ നിന്റെ കൂടെയുണ്ടാവും..
ഒരുപാടിഷ്ടത്തോടെ ...
ഒരുപാട് വാത്സല്യത്തോടെ എന്റെ കുഞ്ഞിന്റെ അമ്മ....