ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ നമ്മൾ ബുദ്ധിമുട്ടാറുണ്ട്. ഉദാഹരണത്തിനു പത്താം ക്ലാസ്സ് കഴിഞ്ഞ് പ്ലസ്ടുവിനു പോകണോ, അതോ ഏതെങ്കിലും വൊക്കേഷണൽ കോഴ്സിനു പോകണമോ എന്നുളള തീരുമാനം; അതുപോലെ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് ഏത് ഉപരിപടനത്തിനു പോകണമെന്നുളളത്, ഉപരിപടനം കഴിഞ്ഞാലോ നാട്ടിൽ നിൽക്കണോ, അതോ വിദേശത്ത് പോയി ജോലി ചെയ്യണോ എന്നുളള തീരുമാനം, ഏത് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കണം എന്നുളള തീരുമാനം. അങ്ങനെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പ്പെടുന്ന തീരുമാനങ്ങൾ എല്ലാവരിലും ഒരു മാനസിക സംഘർഷം ഉണ്ടാക്കാറുണ്ട്. അതുപോലൊരു മാനസിക സംഘർഷമാണു എന്നെ ഇത് എഴുതുവാൻ പ്രേരിപ്പിച്ചത്! കിട്ടിയ ജോലിയിൽ ഏത് സ്വീകരിക്കണമെന്നുളള ആശയക്കുഴപ്പം.
ഒന്ന് ഒരു ഗവൺമെന്റ് ജോലി; നല്ല ശമ്പളം, പെർമനെന്റ് പൊസിഷൻ, പക്ഷേ ഈ നാടു വിട്ട് ഞാൻ വേറൊരു നാട്ടിൽ ചേക്കേറണം, രണ്ടാമത് കിട്ടിയത് ഒരു പ്രൈവറ്റ് സെക്ടറിൽ അതും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വിഭാഗത്തിൽ. മനസ്സിനു ഇഷ്ടപ്പെട്ട ജോലി പ്രൈവറ്റിൽ ആണെങ്കിലും ശമ്പളം കുറവായതുകൊണ്ട് ഗവൺമെന്റ് ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചു. അവിടെ കുറച്ചു നാൾ നിന്നതിനു ശേഷം ഏത് ജോലിയാണോ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്നത് അത് സ്വന്തമാക്കി എനിക്ക് ഇഷ്ടമുളള സ്ഥലത്തേക്ക് മാറണം എന്ന ഉറച്ച തീരുമാനത്തോടെ ആ സമസ്യക്ക് ഒരു വിരാമം ഇട്ടു.
ഇവിടം വിടുന്നതിനു മുൻപ് കൊച്ച് കൊച്ച് ആഗ്രഹങ്ങൾ മനസ്സിലുണ്ട്. ഒന്ന് എന്റെ നോവൽ പൂർണ്ണമാക്കി പബ്ലീഷിങ്ങിനു കൊടുക്കണം, പിന്നെ ആസ്ട്രേലിയ എന്ന നാട് എനിക്ക് നൽകിയ എന്റെ ഏറ്റവും അടുത്ത സൗഹൃദങ്ങളിൽ ഒന്നായ എന്റെ മാർത്തമോളുടെ ലോലിപപ്പായുടേയും, ആഷാമിയുടേയും കുഞ്ഞുവാവയെ കാണണം, പിന്നെ കഴിഞ്ഞ രണ്ടു വർഷമായി ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ആ നോവിനു സ്നേഹത്താൽ നിറഞ്ഞ ഒരു വിരാമവും ഇടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതും ഒരു പ്രതീക്ഷ മാത്രം.
മഹാനായ ഷെക്സ്പിറിന്റെ വാക്കുകൾ കടമെടുക്കുമ്പോൾ,
ജീവിതത്തിൽ പ്രതീക്ഷിക്കാത്തതായിട്ട് ആരാണുളളത്! ആ പ്രതീക്ഷകൾ സ്നേഹമാകാം, സൗഹൃദമാകാം, ജോലിയാകാം, പണമാകാം , സ്വത്തുക്കളാകാം അങ്ങനെ എന്തെല്ലാം. എന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ പ്രതീക്ഷകൾ വേണം, കാരണം നമ്മുടെ ജീവിതത്തെ മുൻപോട്ട് നയിക്കുന്ന പേരകശക്തിയാണു പ്രതീക്ഷകൾ. പക്ഷേ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ നിരാശയുടെ കയങ്ങളിലേക്ക് കൂപ്പു കുത്താതിരിക്കുക, പകരം വീണ്ടും ആ പ്രതീക്ഷകൾക്ക് നമ്മിലെ ആത്മവിശ്വാസം കൊണ്ടും, പോസിറ്റിവിറ്റി കൊണ്ടും ഒരു പുതു ജീവൻ നൽകി ആ പ്രതീക്ഷകളെ
നമ്മുടെ ആത്മാവിനോടു ചേർത്ത് ബന്ധിക്കുക. അത് നിശ്ചയമായും പൂവണിയുക തന്നെ ചെയ്യും.
നമ്മുടെ ആത്മാവിനോടു ചേർത്ത് ബന്ധിക്കുക. അത് നിശ്ചയമായും പൂവണിയുക തന്നെ ചെയ്യും.