September 14, 2017
"അങ്ങനെ ഞാൻ നൂഡിൽസ് തിന്നു..... സന്തോഷമായി ഗോപിയേട്ടാ ..... സന്തോഷമായി!"
(NB: "ഈ മുകളിൽ പറഞ്ഞിരിക്കുന്ന ഗോപിയേട്ടൻ എന്റെ ആരുമല്ലാ കെട്ടോ!")
നമ്മൾ ജീവിതത്തിൽ ചില കാര്യങ്ങൾ വല്ലാണ്ടങ്ങ് മോഹിക്കും. ആ മോഹം പൂവണിയുമ്പോൾ നമ്മൾക്ക് ലഭിക്കുന്ന ഒരു ആത്മസംതൃപ്തി ഒന്ന് വേറെ തന്നെ. എന്നാൽ ചില കാര്യങ്ങൾ എത്ര മോഹിച്ചാലും ഒട്ട് നടക്കത്തുമില്ലാ.... അപ്പോൾ തോന്നുന്ന ഒരു കലിപ്പ് ഒന്നന്നരയാണേ!
എന്തേ ഞാൻ ഇങ്ങനെയൊക്കെ എഴുതുന്നതെന്ന് ചോദിച്ചാൽ, ഉത്തരം! രാവിലെ മുതൽ മ്മളു ആശിച്ചു ചെയ്ത കാര്യങ്ങളൊക്കെ "ഫ്ലോപ്പ്" ആയതിലുളള ഒരു കുണ്ഡിതം. നല്ല കറിയൊക്കെ വെച്ച് ആർഭാടമായി വല്ലതും കഴിക്കാമെന്ന് വെച്ചപ്പോൾ, വെച്ച കറികൾക്കൊക്കെ മൊത്തത്തിൽ ഒരു രുചിക്കുറവ്. ഞാൻ നല്ല ഒരു പാചകക്കാരിയല്ല പക്ഷേ ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ഒന്ന് നല്ല രുചിയുളള ഭക്ഷണം മനസ്സ് നിറഞ്ഞ് ആസ്വദിച്ചു കഴിക്കുകയെന്നതാണു. അതിനുവേണ്ടി കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും വായിക്കു രുചിയുളള ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് ഇന്നത്തെ " ഫ്ലോപ്പ്" ഡേയുടെ ക്ഷീണം മാറ്റാൻ ഒരു നൂഡിൽസ് വാങ്ങിച്ചു തിന്നുവാൻ തീരുമാനിച്ചു. അതിന്റെ ചാരിതാർത്ഥ്യമാണു മുകളിൽ കണ്ടത്. പക്ഷേ ഒരു കാര്യം പറയാതെ വയ്യാട്ടോ; എന്താണെങ്കിലും ഈ ചോറും മീൻ കറിയും കൂട്ടാനുമൊക്കെക്കൂട്ടി കഴിക്കുന്ന സുഖം ഒരു നൂഡിൽസിനും കിട്ടില്ലാട്ടോ.
ചില ദിവസങ്ങൾ അങ്ങനെയാണു ;
ഒരു പാട് പ്രതീക്ഷകളുമായി നല്ല സ്വപ്നങ്ങളെ കണികണ്ടുണരും
ചില പ്രതീക്ഷകൾ പൂവണിയുമ്പോൾ
ചിലത് സ്വപ്നങ്ങളായിത്തന്നെ പിന്നെയും അവശേഷിക്കും
വീണ്ടുമൊരു പ്രഭാതത്തിനായി ആ സ്വപ്നങ്ങൾ കാത്തിരിക്കും
ഒരിക്കൽ പൂവണിയുമെന്ന പ്രതീക്ഷയിൽ!
ഒരു ഫ്ലോപ്പ് ഡേയുടെ ഓർമ്മക്കായി .... കാർത്തിക.