ഇളം തെന്നലായി നീയെന്നെ തഴുകി
എന്നിൽ നിന്ന് ദൂരെ മറയുമ്പോഴും,
നിശബ്ദമായി ഞാൻ ഒഴുകുകയാണു
എന്നിൽ ഞാൻ തേടുന്ന
എന്റെ പ്രണയത്തിന്റെ പൂർണ്ണതക്കായി.
നിന്നിൽ നിന്നുതിർന്ന നിശ്വാസങ്ങളും
നിന്റെ ആത്മാവിന്റെ ചുംബനങ്ങളും
എന്നിലെ പ്രണയത്തെ പൽകുമ്പോഴും
ഞാൻ തേടുന്ന പൂർണ്ണത കാത്തിരിക്കുന്നു
കാലം കുറിച്ചു വെച്ച ഏതോ യാമങ്ങൾക്കായി.
ബന്ധനമേതുമല്ലാ എന്നിലെ പ്രണയമെന്ന്
ആ യാമങ്ങൾ നിന്നോട് മൊഴിയുമ്പോൾ
നിന്റെ അന്തരാത്മാവിൽ കാലം നിനക്കായി കുറിക്കും
നിന്നിലെ സ്വാതന്ത്ര്യത്തിൻ പൂർണ്ണതയാണു
എന്നിലെ പ്രണയമെന്നത്!
ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം!
കാർത്തിക....