ഏതോ ജന്മത്തിന്റെ കടങ്ങൾ അല്ലെങ്കിൽ ബാക്കിവെച്ച കടമകൾ തീർത്തിരിക്കുന്നു. എല്ലാം നല്ലതായി പര്യവസാനിക്കുമ്പോൾ കാലം ഏൽപ്പിച്ച വേഷം അഴിച്ചുവെച്ച് അരങ്ങൊഴിയുമ്പോഴും കാതിൽ മുഴങ്ങുന്നത് ഒന്നു മാത്രമാണു..........
ആരും ആരേയും സ്നേഹിക്കുന്നില്ല ഈ ഭൂമിയിൽ. പകരം സ്നേഹമെന്നത് ഒരാളിൽ നിറഞ്ഞുനിൽക്കുന്ന ആന്തരീകമായ സന്തോഷത്തിന്റെ, അല്ലെങ്കിൽ നമ്മിലെ പോസിറ്റിവിറ്റിയുടെ ഒരു പ്രതിഫലനമാണു. അത് സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം, തിരസ്കരിക്കേണ്ടവർക്ക് തിരസ്കരിക്കാം. പ്രതിഫലേച്ച കൂടാതെയുളള സ്നേഹത്തിനു ജീവിതത്തിൽ അമൃതിന്റെയും, ഐശ്വര്യത്തിന്റേയും പ്രഭാവം സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വിശ്വാസങ്ങൾ എന്റെ മാത്രം വിശ്വാസങ്ങൾ!
Love is the reflection of contentment and positivity within your existence. It's not an act, it's just a mere expression. Acknowledging one's expression of Love depends on someone's freedom of acceptance.
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്ന് ബഹുമാനമാണു. എന്നോട് ഒരാൾ സംസാരിക്കുമ്പോഴും, ഇടപഴകുമ്പോഴും ഒരു പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കണമെന്നത്എന്റെ വ്യക്തിത്വത്തിന്റെ ഒരു നിർബന്ധബുദ്ധിയാണു. പക്ഷേ ഞാൻ അങ്ങനെ ആഗ്രഹിക്കുമ്പോഴും നമുക്ക് ചുറ്റുമുളള മനുഷ്യരെക്കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ "ബഹുജനം പലവിധം". അപ്പോൾ എന്റെ നിർബന്ധ ബുദ്ധിയും ചിലപ്പോൾ അടിയറവും പറയും.
ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞാൻ എവിടെയോ വായിച്ച ഒരു വായനയാണു; ഒരിക്കൽ ഒരു സ്വാമിയുടെ അടുത്ത് വന്ന് ഒരാൾ വളരെ അസഭ്യമായ ഭാഷയിൽ സംസാരിക്കുവാൻ തുടങ്ങി. കുറേ നേരം കഴിഞ്ഞിട്ടും സ്വാമി അതിനു മറുപടിയൊന്നും നൽകിയില്ല. അതേ വ്യക്തി തന്നേ അടുത്ത ദിവസങ്ങളിലും സ്വാമിയുടെ അടുത്ത് വന്ന് ഇത് തന്നെ തുടർന്നു. ഇത്രയും അപമാനിച്ചിട്ടും സ്വാമി ഒന്നിനോടും പ്രതികരിക്കാതിരുന്നപ്പോൾ ആ വ്യക്തി സ്വാമിയുടെ അടുത്തു ചെന്ന് ചോദിച്ചു,
"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ സ്വാമിയെ അപമാനിക്കുന്നു. എന്നാൽ സ്വാമിയെന്തുകൊണ്ടാണു ഒന്നിനും പ്രതികരിക്കാതിരിക്കുന്നത്?"
". അതിനു സ്വാമി നൽകിയ മറുപടിയിതായിരുന്നു , നമ്മൾ ഒരാൾക്ക് ഒരു സമ്മാനം നൽകുമ്പോൾ അതയാൾ സ്വീകരിക്കുകയാണെങ്കിൽ അതയാൾക്ക് സ്വന്തമാകും സ്വീകരിച്ചില്ലായെങ്കിൽ ആ സമ്മാനം അത് നൽകിയ ആൾക്ക് തന്നെ സ്വന്തം."
ഒരാൾ നമ്മളോട് മോശമായി സംസാരിച്ചാൽ അത് കാണിക്കുന്നത് അയാളുടെ സംസ്കാരമാണു. അതിനോട് എങ്ങനെ നമ്മൾ പ്രതികരിക്കുന്നുവെന്നത് നമ്മുടെ സംസ്കാരവും.
"If someone treats you with a bad intention, that shows their culture. The way you response to them shows your culture."