ഒത്തിരി ദിവസമായിരിക്കുന്നു അക്ഷരങ്ങളോടുളള പ്രണയത്തിനു ഇടവേള നൽകിയിട്ട്. ജോലിയുടെ ഭാരങ്ങളില്ലാതെ വെറുതെ വീട്ടിൽ കുത്തിയിരുന്നിട്ടും ഒന്നും എന്റെ ബ്ലോഗിൽ കുറിച്ചില്ലല്ലോ എന്നോർത്തപ്പോൾ എവിടെയോ ഒരു കുണ്ഡിതം.
സമയമുളളപ്പോൾ വെറുതെ അലസമായിയിരുന്ന് സ്വപ്നങ്ങൾ കണ്ട് സമയം കളയും. എന്നാൽ സമയമില്ലാത്തപ്പോഴോ ഇല്ലാത്ത സമയത്തിൽ നിന്ന് സമയമുണ്ടാക്കി സമയം കണ്ടെത്തും.
എന്തേ കാത്തൂ നീ ഇങ്ങനെ!!!
അതാണു ഞാനും ഇപ്പോൾ ചിന്തിക്കുന്നത് എന്തേ ഞാനിങ്ങനെ.....
അനാദിയായ എന്തിനെയൊ ഒക്കെ തേടി വെറുതെ അലസമായി മുൻപോട്ട്.....
ആ അലസതയെ പുൽകുവാൻ വെമ്പുന്ന ഏതോ യാമങ്ങൾ,
അവിടേയും ഒരു വേഴാമ്പലായി തെളിനീരിനായി ഞാൻ കാത്തിരിക്കണം,
അപ്പോൾ വീണ്ടും അതേ അലസത ഒരു പിടി സ്വപ്നങ്ങളുമായി വീണ്ടും എന്നെ പുൽകും...
"ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ടിരുന്നാൽ മതിയല്ലോ...
സമയം പാതിരാ ആയിരിക്കുന്നു. പോയിക്കിടന്ന് ഉറങ്ങു കൊച്ചേ..."
എന്ന് സ്വയം ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ട് എഴുത്തു നിർത്തി.