ഓരോ വർഷവും കൊഴിഞ്ഞു വീഴുമ്പോഴും ജീവിതം എഴുതിച്ചേർക്കുന്ന അദ്ധ്യായങ്ങൾ പലതാണു... ആ അധ്യായങ്ങളിലൊന്ന് ഇന്ന് നിന്റെ വദനത്തിൽ വിടർന്ന ആത്മവിശ്വാസത്താലും, നിന്റെ ആത്മാവിൽ നിറഞ്ഞു നിന്ന പരമാനന്ദത്താലും സംമ്പൂർണ്ണമായിരിക്കും. കൊഴിഞ്ഞ വർഷത്തിന്റെ അവസാനത്തെ അധ്യായവും, പുതിയ വർഷത്തിന്റെ ആദ്യത്തെ അധ്യായവും നിന്നിലെ സന്തോഷത്തെ പുൽകുമ്പോൾ എന്റെയീ ജന്മത്തിന്റെ മഹത്വവും ഞാൻ അനുഭവിച്ചറിയുന്നു....
നല്ല നാളേകൾ എനിക്കായും നിനക്കായും പിറക്കട്ടേയെന്ന് ഞാൻ ആശംസിക്കുന്നു.... എന്നോ പൊലിഞ്ഞു പോകുന്ന ക്ഷണികമാം ജീവിതത്തിൽ പരസ്പരം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും സർവ്വേശ്വരൻ എന്നും ഇടവരുത്തട്ടെ....
മനസ്സ് നിറഞ്ഞ് ആഗ്രഹിക്കുന്ന ആശകളെ പുൽകുവാൻ എന്നെ പ്രാപ്തമാക്കുന്ന സർവ്വേശ്വരനും നന്ദി! അവർ പോലുമറിയാതെ അതിനു മുഖാന്തിരമാകുന്ന എന്റെ പ്രിയപ്പെട്ടവർക്കും നന്ദി!
നന്ദി!