05.05.18
എന്തിനാണു എന്നോട് കളളം പറയുന്നത്???
നീ പറയുന്നതെല്ലാം കളളമാണെന്ന് അറിഞ്ഞിട്ടു കൂടിയും നിന്നെ ഞാൻ കേട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ!!!
എന്നെങ്കിലും നിന്റെ ജീവിതത്തിൽ ആ കളളങ്ങളുടെ സാന്നിധ്യമില്ലാതെ എന്റെ വ്യക്തിത്വത്തിനു മുൻപിൽ ഏറ്റവും ചങ്കുറപ്പോടെ, നട്ടെല്ലു നിവർന്ന് നിന്ന് നിന്നെ നീയായി തന്നെ നീ അംഗീകരിക്കുന്നത് ഞാൻ കാണണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട്...
നീ പറയുന്ന കളളങ്ങളുടെ യാഥാർത്ഥ്യം നിനക്ക് മുൻപിൽ തുറന്നു കാട്ടി നിന്റെ വ്യക്തിത്വത്തിന്റെ നന്മ എന്റെ മുൻപിൽ കുറഞ്ഞു പോകാതിരിക്കുവാൻ....
അതിലുമുപരി ഒരു നല്ല സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, മാതൃത്വത്തിന്റെ, പ്രണയത്തിന്റെ ഉൽകൃഷ്ടമായ അനുഭവം എന്റെയുളളിൽ ഒരു പ്രാർത്ഥനയായി നിനക്കുവേണ്ടി നിറഞ്ഞ് തുളുമ്പി നിൽക്കുന്നതുകൊണ്ട്....
നന്മയും സ്നേഹവും നിന്റെ ജീവിതത്തിൽ ആവോളം ദൈവം നിനക്ക് നൽകി അനുഗ്രഹിച്ചിരിക്കുന്നു.... ഇനി നിനക്ക് വേണ്ടത് ദൈവം നൽകിയ സുന്ദരമായ ഈ ജീവിതത്തെ ആത്മവിശ്വാസത്തോട് കൂടി ജീവിച്ചു തീർക്കുകയെന്നുളളതാണു....
അവിടെ നീ എന്നോട് കളളം പറയരുത്... നിന്റെ ഓരോ കളളങ്ങളും എനിക്ക് അനുഭവപ്പെടുന്നത് എന്റെ കുറവായിട്ടാണു... നിനക്ക് എന്റെ മുൻപിൽ സത്യം പറയുവാൻ സാധിക്കാത്തത് ഒരു പക്ഷേ നിനക്ക് എന്നിലുളള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം.... എന്നിലെ കുറവിനാൽ നിനക്ക് എന്നോട് കളളം പറയേണ്ടി വരുന്നുവെങ്കിൽ നീ എന്നോട് ക്ഷമിക്കുക.... നിന്നെ കേൾക്കുവാൻ ഞാനില്ലാതെ വരുമ്പോൾ ഒരു പക്ഷേ നന്റെ ജീവിതത്തിൽ നിന്ന് ആ കളളങ്ങളും ഇല്ലാതാകുമായിരിക്കണം.....
പ്രതീക്ഷയോടെ.........