15.06.18
കാലം നിന്നെ എന്നിൽ നിന്ന് അടർത്തി മാറ്റിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. ഈ ലോകത്തിൽ ഞാൻ എന്തൊക്കെ നേടിയാലും നിനക്ക് പകരം വെക്കുവാൻ ഒന്നിനാലും സാധ്യമല്ല.
നീയെന്റെ ഉദരത്തിൽ ജനിച്ചപ്പോൾ മുതൽ ഞാൻ കണ്ട സ്വപ്നങ്ങൾ...
അല്ല നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ...
നമ്മൾ ഒരുമിച്ച് നടന്ന വഴികൾ...
നമ്മൾ ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങൾ....
വർഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ
എന്റെ ഉളളിൽ മാത്രം നീ ഇപ്പോഴും ജീവിക്കുന്നു....
അമ്മേയെന്നുളള വിളി ഞാൻ മാത്രം കേൾക്കുന്നു...
നിന്റെ കൊഞ്ചലും, കുറുമ്പും ഞാൻ മാത്രമേ അനുഭവിച്ചറിയുന്നുളളൂ...
ഒരു മാലാഖയായി നീയെന്റെ ജീവിതത്തിൽ വന്ന്
എന്റെ മാതൃത്വത്തെ തൊട്ടുണർത്തിയതിനു....
ആ അനുഗ്രഹം എന്നിൽ ചൊരിഞ്ഞതിനു.....
ഒരമ്മയാകാൻ സാധിക്കില്ലായെന്ന അപമാന ഭാരത്താൽ
ഭൂമിയോളം താണു പോയ എന്റെ ശിരസ്സ്
അഭിമാനത്തോടെ ഉയർത്തിപിടിക്കുവാൻ എന്നെ പ്രാപ്തയാക്കിയതിനു...
ആരും തുണയില്ലാതിരുന്ന എന്റെയാത്മാവിനു കൂട്ടായി നീ വന്നതിനു
ഈ ജന്മം മുഴുവൻ കുഞ്ഞേ ഞാൻ നിന്നൊട് കടപ്പെട്ടിരിക്കുന്നു....
വാത്സല്യത്തോടെ നിന്റെ ഓർമ്മകളിൽ ഇപ്പോഴും ജീവിക്കുന്ന നിന്റെ അമ്മ....
LOVE YOU MY BABY...