പ്രണയമെന്നത് എനിക്ക് കാമമല്ല
പക്ഷേ നീയെന്റെ ശരീരത്തെ കാമിക്കുമ്പോൾ
ഞാനാഗ്രഹിച്ചു പോകുന്നു
നിന്റെ ഓരോ സ്പർശനവും
പ്രണയത്താൽ നിറഞ്ഞതായിരിക്കണമെന്ന്!
പ്രണയത്തിനും കാമത്തിനും മധ്യത്തിൽ
ഒരു തരി സാന്ത്വനത്തിനായി വെമ്പുന്ന
ഒരാത്മാവ് എനിക്കുണ്ട്...
ചില നിമിഷങ്ങളിൽ നിശബ്ദമായ
നിൻ സാമീപ്യത്താൽ ആ സ്വാന്തനം
എന്നെ തേടി വരുന്നു,
മറ്റുചില നിമിഷങ്ങളിൽ നിന്റെ
മൃദു സ്പർശനത്താൽ ആ സാന്ത്വനം
ഞാനെൻ ആത്മാവിനാൽ
തൊട്ടറിയുന്നു,
ചില നേരങ്ങളിൽ ഒരു സാന്ത്വനമായി
നീയെന്നെ നിന്റെ മാറോട് ചേർത്ത്
പുൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു,
ഒരു സാന്ത്വനമായി നീയെന്റെ മൂർദ്ദാവിൽ ചുംബിച്ച്
എനിക്ക് കൂട്ടായി നീയെന്നുമുണ്ടാകുമെന്ന്
നീ പറയാതെ പറയണമെന്ന് ഞാനാഗ്രഹിക്കുന്നു...
പ്രണയമില്ലാത്ത കാമം വെറും
ശാരീരികമായ കീഴ്പ്പെടുത്തൽ മാത്രമാണു...
ബലിഷ്‌ടമായ കരങ്ങൾക്കുളളിൽ
എന്റെ പ്രണയം ഞെരിഞ്ഞമരുമ്പോൾ
നീയോർക്കുക ഞാൻ നിന്നെ
എത്രയധികം സ്നേഹിക്കുന്നുവെന്ന്....
പ്രണയിക്കുന്നുവെന്ന്....